India - 2024

ഫാ. തോമസ് പണിക്കരെ മല്‍പ്പാനായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 10-11-2018 - Saturday

കാരിച്ചാൽ: പ്രമുഖ സുറിയാനി ഭാഷാ പണ്ഡിതനും, മാർ ഈവാനിയോസ് കോളേജ് മുൻ സുറിയാനി പ്രൊഫസറും, മലങ്കര മേജർ സെമിനാരിയിലെ മുൻ രജിസ്‌ട്രാറുമായ ഫാ. ഡോ. പി. ജി തോമസ് പണിക്കരെ സഭയിലെ മല്പനായി (Malpan) സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് കാതോലിക്ക ബാവ പ്രഖ്യാപിച്ചു. ഇന്ന് (നവംബർ 10) ഫാ. തോമസിന്റെ മാതൃ ഇടവകയായ കാരിച്ചാൽ സെൻറ് ജോർജ് ദൈവാലയത്തിൽ നടത്തപ്പെട്ട പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവേളയിലാണ് ഈ പ്രഖാപനം കാതോലിക്ക ബാവ നടത്തിയത്.

സുറിയാനി ഭാഷയ്ക്കും, മലങ്കര ആരാധനാക്രമ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും ഡോ. തോമസ് ചെയ്തിട്ടുള്ള നിസ്തുലമായ സേവനങ്ങളെ മുൻ നിർത്തിയാണ് ശ്രേഷ്ഠ പദവിയിലേക്ക് ഉയർത്തിയത്. റവ. ഫാ. ഡോ. ജേക്കബ് തെക്കേപറപ്പിൽ മല്പാൻ (തിരുവല്ല അതിഭദ്രാസനം) റവ. ഫാ. ഡോ. ഗീവർഗീസ് ചേടിയത്ത് മല്പാൻ (പത്തനംതിട്ട ഭദ്രാസനം) ഇവർക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്നസഭയിലെ മൂന്നാമത്തെ മല്പനാണ് ഫാ. തോമസ്.


Related Articles »