News - 2024

കത്തോലിക്ക വിശ്വാസം പുൽകിയ കൗമാരക്കാരന് അഭയാര്‍ത്ഥി പദവി നൽകി ദക്ഷിണ കൊറിയ

സ്വന്തം ലേഖകന്‍ 29-11-2018 - Thursday

സിയോള്‍: ഇസ്ളാം മതത്തിൽ നിന്നും കത്തോലിക്ക വിശ്വാസം പുൽകിയ ഇറാൻ വംശജനായ കൗമാരക്കാരന് അഭയാര്‍ത്ഥി പദവി നൽകാൻ ദക്ഷിണ കൊറിയൻ സർക്കാർ തീരുമാനം. സുരക്ഷ കാരണങ്ങളാൽ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കൗമാരക്കാരന് ദക്ഷിണ കൊറിയ അഭയാര്‍ത്ഥി പദവി നൽകാൻ തയാറായ വാർത്ത പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഏജൻസി ഫ്രാൻസ് പ്രസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യെമനില്‍ നിന്നുള്ള ഇസ്ളാമിക അഭയാര്‍ത്ഥികളുടെ പദവി അംഗീകരിക്കാത്ത സര്‍ക്കാര്‍ ക്രൈസ്തവ വിശ്വാസിയായ ബാലന് രാജ്യത്തു അഭയം നല്‍കിയത് ശ്രദ്ധേയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബാലന്റെ സഹപാഠികൾ ഈ ആവശ്യം ഉന്നയിച്ച് ഒപ്പുശേഖരണം നടത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റിനു നൽകിയിരുന്നു. 2015-ലാണ് കുട്ടി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. പിന്നീട് പിതാവും സഭയിലേയ്ക്ക് കടന്നു വന്നു. ഇത് ഇറാനിൽ ഉള്ള ഇവരുടെ ബന്ധുക്കളെ കോപത്തിലാഴ്ത്തിയിരിന്നു. രാജ്യത്തെ ഇസ്ളാമിക നിയമ പ്രകാരം മതം മാറ്റത്തിന് മരണ ശിക്ഷ വരെയാണ് നൽകുക.


Related Articles »