Faith And Reason - 2024

മീൻ വിൽപ്പന നടത്തി ദേവാലയ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായി ഒരു വൈദികൻ

സ്വന്തം ലേഖകന്‍ 11-12-2018 - Tuesday

ബാസിലന്‍: മീൻ വിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ദേവാലയം നിർമ്മിച്ച ഫിലിപ്പീൻസ് വൈദികന്റെ ജീവിത മാതൃക ശ്രദ്ധയാകർഷിക്കുന്നു. ഫാ. ജോയൽ സിലാഗ്പോ എന്ന വൈദികനാണ് വേറിട്ട പ്രവര്‍ത്തിയിലൂടെ ഇടവക സമൂഹത്തിന്റെ സഹകരണത്തോട് ചേര്‍ന്ന് ദേവാലയം നിര്‍മ്മിച്ചത്. സാൻ അന്റോണിയോ ഡി പാദുവ എന്നാൽ ഇടവക ദേവാലയത്തിലെ വൈദികനാണ് ഫാ. ജോയൽ സിലാഗ്പോ. പുതിയ ദേവാലയ നിർമ്മാണത്തിനായി പണം സ്വരൂപിക്കാൻ മീൻ വിൽപന നടത്തിയ ഫാ. ജോയലിന്റെ ചിത്രങ്ങൾ കഴിഞ്ഞ വര്‍ഷം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ആരംഭ ഘട്ടത്തില്‍ ഒരു പുരോഹിതൻ മീൻ കച്ചവടക്കാരനാകരുത് എന്നു പറഞ്ഞ് ഒരുപാട് ആളുകൾ ഫാ. ജോയിലിന്റെ ചിന്തയെ പുച്ഛിച്ചു തള്ളിയെങ്കിലും, തന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് വരെ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം മുന്‍പോട്ട് പോകുകയായിരിന്നു. ഒടുവിൽ ഇടവക സമൂഹത്തിന്റെയും സഹകരണത്തോടെ ബാസിലാൻ പ്രവിശ്യയിലെ ലാമിറ്റൻ നഗരത്തിൽ പുതിയ ദേവാലയം ഉയർന്നു. ഫാ. ജോയലിന്റെ പരിത്യാഗത്തെയും, കഷ്ടപ്പാടിനെയും അഭിനന്ദിച്ചു സാമൂഹിക മാധ്യമങ്ങളിലും മറ്റും അനേകം പേര്‍ രംഗത്ത് എത്തുകയാണ്. പുതിയ ദേവാലയത്തിന്റെ കൂദാശ കർമ്മത്തിൽ പങ്കെടുക്കാനായി നഗരത്തിന്റെ മേയർ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ആർച്ച് ബിഷപ്പിനും മറ്റ് പത്ത് വൈദികർക്കും ഒപ്പമാണ് ഫാ. ജോയൽ ദേവാലയത്തിലെ പ്രഥമ ബലിയർപ്പണം നടത്തിയത്


Related Articles »