India - 2024

ജീസസ് യൂത്ത് മഹാസംഗമം 27 മുതല്‍ പാലായില്‍

സ്വന്തം ലേഖകന്‍ 21-12-2018 - Friday

പാലാ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഏഴായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന ജീസസ് യൂത്ത് മഹാസംഗമം 27 മുതല്‍ 29 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. നമ്മുടെ ആത്മീയ നിധികള്‍ വീണ്ടെടുക്കുക എന്നതാണ് സംഗമത്തിന്റെ മുഖ്യപ്രമേയം. കുട്ടികള്‍, കൗമാരക്കാര്‍, യുവജനങ്ങള്‍, കുടുംബസ്ഥര്‍, സന്യസ്തര്‍, പുരോഹിതര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് വിവിധ പരിപാടികള്‍ നടക്കുക. 27ന് രാത്രി ഏഴിന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങാട്ട് അധ്യക്ഷനായിരിക്കും.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കതോലിക്കാ ബാവ, ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 28നു രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ വൈദികര്‍ക്കും സന്യസ്തര്‍ക്കുംവേണ്ടി അരുണാപുരം പാസ്റ്ററല്‍ സെന്ററില്‍ പ്രത്യേക സമ്മേളനം നടക്കും. ഫാ. ജോസഫ് ഏഴുമയില്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. കുര്യന്‍ മറ്റം, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, മനോജ് സണ്ണി, അഡ്വ. റെജി വര്‍ഗീസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. 29നു രാത്രി 8.30ന് റെക്‌സ്ബാന്‍ഡിന്റെ സംഗീത നിശയും ഉണ്ടായിരിക്കും.

Posted by Pravachaka Sabdam on 

Related Articles »