India - 2025

ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബങ്ങളുടെ സംഗമം നാളെ മുതല്‍

പ്രവാചകശബ്ദം 28-12-2022 - Wednesday

കേരള ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബങ്ങളുടെ സംഗമം 29, 30, 31 തീയതികളിൽ കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ സ്കൂളിൽ നടക്കും. കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള ആയിരത്തോളം കുടുംബങ്ങൾ പങ്കെടുക്കും. 29നു രാവിലെ 10.30ന് ഫാമിലി കോൺഫറൻസിന്റെ ഉദ്ഘാടനം സിബിസിഐ അധ്യക്ഷനും അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ, മാർ അലക്സ് വടക്കുംതല, അഡ്വ. റൈജു വർഗീസ്, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. ബീന മനോജ് എന്നിവർ ക്ലാസുകൾ നയിക്കും. കോൺഫറൻസിൽ കിഡ്സ്, പ്രീ ടീൻസ്, ടീൻസ് എന്നിവർക്കായി പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഫാ. മാത്യു കിരിയന്താൻ, ഷൈജൻ പോൾ, ജോൺ സണ്ണി, രാജു പോൾ, അഡ്വ. ജോൺസൺ ജോസ് എന്നിവർ പങ്കെടുത്തു.


Related Articles »