India - 2024

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം കണ്ണൂരില്‍

സ്വന്തം ലേഖകന്‍ 31-12-2018 - Monday

കണ്ണൂര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, റാലി, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് രക്ഷാധികാരിയായും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് മലബാര്‍ മേഖല ഡയറക്ടറും തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജരുമായ ഫാ. ജയിംസ് ചെല്ലങ്കോട്ട് ചെയര്‍മാനും അതിരൂപത പ്രസിഡന്റ് സി.ഡി. സജീവ് ജനറല്‍ കണ്‍വീനറുമായ 250 അംഗ സംഘാടക സമിതി രൂപീകരിച്ചു.

തലശേരി സന്ദേശ്ഭവനില്‍ നടന്ന സംഘാടക സമിതി യോഗം കെസിബിസി വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കാരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ വിഷയാവതരണം നടത്തി. തലശേരി അതിരൂപത അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍, സംസ്ഥാന ട്രഷറര്‍ ജോസ് ആന്റണി, സംസ്ഥാന സെക്രട്ടറി മാത്യു ജോസഫ് വരമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജയിംസ് ചെല്ലങ്കോട്ട് സ്വാഗതവും സി.ഡി. സജീവ് നന്ദിയും പറഞ്ഞു.