India - 2024

സീറോ മലബാര്‍ സഭ സിനഡ് ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 07-01-2019 - Monday

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ സിനഡിനു ഇന്നു ആരംഭം. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലായിരിക്കും സിനഡ് നടക്കുക. സിനഡിനു മുന്നോടിയായുള്ള പ്രാരംഭധ്യാനം പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നയിക്കും.

തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് ദീപം തെളിച്ചു സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സീറോ മലബാര്‍ സഭയുടെ 27ാമതു സിനഡിന്റെ ഒന്നാമത്തെ സെഷനാണു ഇന്നു ആരംഭിക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്യും. സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്ന സിനഡ് 18നു സമാപിക്കും.


Related Articles »