India - 2024

കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട് സ്വാഗതാര്‍ഹം: ചങ്ങനാശേരി അതിരൂപത

സ്വന്തം ലേഖകന്‍ 10-01-2019 - Thursday

ചങ്ങനാശേരി: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം കേന്ദ്ര ഗവണ്‍മെന്റിന്റെയും പാര്‍ലമെന്റിന്റെയും നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വലിയ ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ഈ നിയമം വലിയ ആശ്വാസമാകുമെന്നും, ജാതി അടിസ്ഥാനത്തില്‍ മാത്രം പിന്നോക്കാവസ്ഥ നിശ്ചയിക്കുന്നത് ഒരു വികസ്വര രാഷ്ട്രത്തിന് ചേര്‍ന്നതല്ലെന്നും സമിതി അഭിപ്രായപ്പെട്ടു.

അതിരൂപതാ കേന്ദ്രത്തില്‍ പി.ആര്‍.ഒ. അഡ്വ. ജോജി ചിറിയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജാഗ്രതാസമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ വിഷയാവതരണം നടത്തി. സമ്മേളനത്തില്‍ ഫാ. വര്‍ഗീസ് താനമാവുങ്കല്‍, കുര്യച്ചന്‍ പുതുക്കാട്ടില്‍, അഡ്വ. പി. പി. ജോസഫ്, അഡ്വ. ജോര്‍ജ്ജ് വര്‍ഗീസ്, ടോം ജോസഫ്, ലിബിന്‍ കുര്യാക്കോസ്, ഡോമിനിക് വഴീപ്പറമ്പില്‍, സോണി കണ്ടങ്കരി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »