India - 2024

മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സ്വന്തം ലേഖകന്‍ 11-01-2019 - Friday

കൊച്ചി: സത്‌ന സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ ബിഷപ്പ് മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നു കൊച്ചി ഇടപ്പള്ളി എംഎജെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

വിന്‍സന്‍ഷ്യന്‍ സന്യാസ സഭാംഗമായ അദ്ദേഹത്തിന് 97 വയസ്സുണ്ട്. 1968 മുതല്‍ സത്‌ന രൂപതയുടെ അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ആയിരുന്ന മാര്‍ ഏബ്രഹാം മറ്റം 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബര്‍ 18നാണ് അദ്ദേഹം ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചത്.


Related Articles »