India - 2025
ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 56ാമതു സെമിനാര്‍ നാളെ ആരംഭിക്കും
സ്വന്തം ലേഖകന്‍ 21-01-2019 - Monday
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) 56ാമതു സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാളെ ആരംഭിക്കും. രാവിലെ 10ന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭയുടെ ഗവേഷണപഠനക്രേന്ദം എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ ഉന്നതപഠനം നടത്തിയിട്ടുള്ളവര്‍ക്കും ഗവേഷണപഠനങ്ങള്‍ നടത്തുന്നവര്‍ക്കും ഒത്തുചേര്‍ന്ന് ക്രിയാത്മകവും പഠനം നടത്തുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് എല്‍ആര്‍സി സെമിനാറിന്റെ ലക്ഷ്യം.
സമാപന ദിനമായ 24നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. ബിഷപ്പുമാരായ മാര്‍ റെമിജീയൂസ് ഇഞ്ചനാനിയില്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിക്കും. ഭാരതീയ ക്രൈസ്തവ ചരിത്രത്തിലേക്കും അപ്പസ്‌തോലിക പാരന്പര്യത്തിലേക്കും വെളിച്ചം വീശുന്ന 'തോമാശ്ലീഹായുടെ നടപടികള്‍' എന്ന കൃതിയെക്കുറിച്ചുള്ള ഗവേഷണപഠനങ്ങളാണു സെമിനാറിന്റെ ഉള്ളടക്കമെന്ന് എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണന്പുഴ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: 9497324768
