India - 2024

ക്രൈസ്തവ വിദ്യാര്‍ത്ഥികളെ വകവെക്കാതെ ഞായറാഴ്ചകളിലും ക്യാമ്പ്

സ്വന്തം ലേഖകന്‍ 07-02-2019 - Thursday

തൃശൂര്‍: പ്രതിഷേധം വകവെക്കാതെ ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഞായറാഴ്ച ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ക്യാമ്പ് നടത്തുവാന്‍ വീണ്ടും വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 2018- 19 വര്‍ഷത്തെ ഹൈസ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള ജില്ലാതല ക്യാന്പാണ് ഈ മാസം ഞായറാഴ്ച ഉള്‍പ്പെടെ 16,17 തീയതികളില്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിവിധ രൂപതകളില്‍ 17നു മതബോധന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കു മതബോധന പരീക്ഷകളില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഇതു ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയെങ്കിലും ഞായറാഴ്ചതന്നെ ക്യാന്പുകള്‍ നടത്തണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചകളില്‍ നിര്‍ബന്ധമായി വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കേണ്ട പരിപാടികള്‍ നടത്തരുതെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന അടക്കമുള്ള സംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് നീങ്ങുകയാണ്.




Related Articles »