News - 2024

ബ്രിട്ടന്റെ പുനർ സുവിശേഷവത്ക്കരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച് ആഫ്രിക്കൻ ക്രൈസ്തവർ

സ്വന്തം ലേഖകന്‍ 09-02-2019 - Saturday

ലണ്ടന്‍: ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്നു അകന്നുപ്പോകുന്ന ബ്രിട്ടന്റെ പുനർ സുവിശേഷവത്കരണത്തിൽ നിര്‍ണ്ണായക പങ്കുവഹിച്ച് ആഫ്രിക്കയില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികൾ. ആഫ്രിക്കയുടെ പുറത്ത് ഏറ്റവും കൂടുതൽ ആഫ്രിക്കൻ ക്രൈസ്തവ വിശ്വാസികൾ ഇന്നു ജീവിക്കുന്നത് ദക്ഷിണ ലണ്ടനിലെ പ്രദേശത്താണ്. ബ്രിട്ടനിലെ സൗത്ത് വാർക്ക് എന്ന നഗരത്തിലെ ദേവാലയത്തിൽ ഇരുപതിനായിരത്തോളം ആഫ്രിക്കൻ വംശജരായ വിശ്വാസികളാണ്, ഞായറാഴ്ച ദിവസം ആരാധനയിലും ഇതര ശുശ്രൂഷകളിലും പങ്കുചേരാനായി എത്തുന്നത്. ദേവാലയങ്ങളില്‍ നടക്കുന്ന ജ്ഞാനസ്നാനത്തിന്റെ എണ്ണത്തിലും ഈ ദേവാലയങ്ങൾ വളരെയധികം മുൻപന്തിയിലാണ്.

ബ്രിട്ടനിലും, യൂറോപ്പ് ആകമാനവും ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, ആഫ്രിക്കയിലും ഏഷ്യയിലും ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വലിയ തോതിലാണ് വർദ്ധിക്കുന്നത്. ഈ സാക്ഷ്യം ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ആഫ്രിക്കയിൽനിന്നുള്ള വിശ്വാസികള്‍ ബ്രിട്ടീഷ് ജനതയ്ക്ക് സുവിശേഷം പകർന്നു നൽകുകയാണ്. 2018-ൽ നടത്തിയ ഒരു സർവ്വേയില്‍, ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന ക്രൈസ്തവ വിഭാഗത്തിന്റെയും ചർച്ച് ഓഫ് സ്കോട്ട്‌ലണ്ട് എന്ന ക്രൈസ്തവ വിഭാഗത്തിന്റെയും, വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു.

എന്നാൽ ഇതേ സമയത്ത് ആഫ്രിക്കൻ, ഏഷ്യൻ വംശജർ പോകുന്ന ദേവാലയങ്ങളിൽ ആളുകളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. യൂറോപ്പിന്റെ നവ സുവിശേഷവത്ക്കരണത്തിന് കേരളത്തില്‍ നിന്നു കുടിയേറിയ മലയാളി സമൂഹവും വലിയ രീതിയില്‍ ഇടപെടുന്നുണ്ട്. ഓരോ മാസവും സെഹിയോന്‍ യു‌കെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനുകളിലും ഇതര ശുശ്രൂഷകളിലും ആയിരങ്ങളാണ് പങ്കുചേരുന്നത്.


Related Articles »