India - 2025
കെസിവൈഎം മുന്‍ സംസ്ഥാന നേതാക്കളുടെ സംഗമം ഇന്ന്
സ്വന്തം ലേഖകന്‍ 17-02-2019 - Sunday
കൊച്ചി: കെസിവൈഎം മുന്‍ സംസ്ഥാന നേതാക്കളുടെ സംഗമം ഇന്ന് എറണാകുളം പാലാരിവട്ടം പിഒസിയില്‍ ചേരും. രാവിലെ 10.30ന് തുടങ്ങുന്ന സംഗമം ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും. സമകാലീന സാമൂഹ്യ, രാഷ്ട്രീയ, സഭാ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കേരള കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ നാലു പതിറ്റാണ്ടുകാലത്തെ സംസ്ഥാന ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുക്കും.
