India - 2025
'നിയമ പരിഷ്‌കരണ കമ്മീഷന്റെ നിലപാടിനെതിരേ സമരപരിപാടികള്‍ തുടരും'
സ്വന്തം ലേഖകന്‍ 07-03-2019 - Thursday
കൊച്ചി: ചര്‍ച്ച് ബില്‍ സംബന്ധിച്ചു നിയമ പരിഷ്‌കരണ കമ്മീഷന്റെ നിലപാടിനെതിരേ സമരപരിപാടികള്‍ തുടരുമെന്നു പാലാരിവട്ടം പിഒസിയില്‍ നടന്ന കത്തോലിക്കാ അല്മായ സംഘടനകളുടെ നേതൃയോഗം. ബില്‍ നടപ്പാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടുകളെ ധിക്കരിച്ചും ക്രൈസ്തവസഭകളെ വെല്ലുവിളിച്ചും ചര്‍ച്ച് ബില്‍ നടപടികളുമായി മുന്നോട്ടു പോകുന്ന നിയമപരിഷ്‌കരണ കമ്മീഷന്റെ നടപടികളെ അപലപിക്കുന്നതായി യോഗം വ്യക്തമാക്കി.
ചര്‍ച്ച് ബില്‍ നടപ്പാക്കുകയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ചര്‍ച്ച് ബില്ലിന്റെ കരട് കമ്മീഷന്റെ സൈറ്റില്‍നിന്നു നീക്കം ചെയ്യുകയും പ്രസ്തുത ബില്ലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യാന്‍ കമ്മീഷനു നിര്‍ദേശം നല്കണം. ചര്‍ച്ച് ബില്ലിന്റെ കരട് കമ്മീഷന്റെ സൈറ്റില്‍നിന്ന് നീക്കംചെയ്ത് തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതു വരെ സമര പരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. ഇന്നു കോട്ടയത്തു പ്രതിഷേധ ധര്‍ണയും സമരപരിപാടികളും നടത്തും. കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിഎഫ്, കത്തോലിക്ക കോണ്‍ഗ്രസ്, കെഎല്‍സിഎ, എംസിഎ, കെസിവൈഎം, കെസിസി, ഡിസിഎംഎസ് എന്നീ അല്മായ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായ അഡ്വ. വര്‍ഗീസ് കോയിക്കര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, വി.പി. മത്തായി, ചെറിയാന്‍ ചെന്നീര്‍ക്കര, അഡ്വ. ഷെറി ജെ. തോമസ്, മേരിക്കുട്ടി ജെയിംസ്, ബിജു ജോസി, ജയ്‌മോന്‍ തോട്ടുപുറം, ഫാ. സാജു, ഫാ. ഷാജു കുമാര്‍, സിറിയക് ചാഴിക്കാടന്‍, അഡ്വ. മാത്യു മൂത്തേടന്‍, ജെയ്‌മോന്‍ തോട്ടുപുറം, ഹെന്‍റി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
