India - 2024

ഡോ.സിപ്രിയാൻ ഇല്ലിക്കമുറിയിൽ നിര്യാതനായി

സ്വന്തം ലേഖകന്‍ 15-03-2019 - Friday

തെള്ളകം: ഭാരതത്തിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും കപ്പൂച്ചിന്‍ സഭാംഗവുമായ റവ. ഡോ.സിപ്രിയാൻ ഇല്ലിക്കമുറിയിൽ നിര്യാതനായി. 88 വയസ്സായിരിന്നു. തെള്ളകത്തെ കപ്പൂച്ചിൻ ആശ്രമത്തിൽ വച്ച് ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. മൃതസംസ്‌കാര ശുശ്രൂഷകൾ പത്തൊന്‍പതാം തിയതി ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു 2 :30 നു കോട്ടയം തെള്ളകത്തുള്ള കപ്പൂച്ചിൻ ആശ്രമ സെമിത്തേരിയിൽ നടത്തപ്പെടും.