Meditation. - April 2024
യേശുവിന് മുന്‍പില്‍ കൈ കഴുകി ഒഴിഞ്ഞു മാറുവാൻ നമ്മുക്കാവില്ല
സ്വന്തം ലേഖകന്‍ 02-04-2024 - Tuesday
"അവനെ കണ്ടപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ അവനെ കൊണ്ട് പോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല" (യോഹ 19:6).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 2
"പീലത്തോസ്സിനു തന്റെ വിധി പ്രഖ്യാപിക്കേണ്ടി വന്നത് പുരോഹിതപ്രമാണികളുടെയും, ജനകൂട്ടത്തിന്റെയും സമ്മര്‍ദ്ധത്തിനു വഴങ്ങിയായിരുന്നു. 'അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക' എന്നാക്രോശിച്ച് ബഹളം വയ്ക്കുന്ന ജനകൂട്ടത്തെ സമാധാനപ്പെടുത്തുവാൻ വേണ്ടിയായിരിന്നു 'അവനെ കൊണ്ട് പോയി ക്രൂശിച്ചുകൊള്ളുവിന്‍' എന്ന് പീലത്തോസ് വിധിവാചകം ഉച്ചരിച്ചത്. ആ റോമൻ ഭരണാധികാരി തന്റെ കൈകൾ കഴുകിയത് വഴിയായി ആ കുരിശുമരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുക മാത്രമല്ല, പിന്നെയോ സത്യത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനു നേരെ മുഖം തിരിക്കുക കൂടിയാണ് ചെയ്തത്.
ഈ രണ്ടു വസ്തുതകളിലും പീലാത്തോസ് തന്റെ സ്വന്തം താല്പര്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാൻ ശ്രമിച്ചു. പ്രത്യക്ഷത്തിൽ നസ്രായനായ യേശുവിനെ കൊല്ലുവാൻ പീലത്തോസ് വിധിച്ച ആ കുരിശ്, തന്റെ രാജ്യത്തെ പറ്റി പറഞ്ഞ പോലെ തന്നെ ആ റോമൻ ഭരണാധികാരിയുടെ ആത്മാവിലേയ്ക്ക് തറച്ചു കയറി. ഈ സത്യത്തില്‍ നിന്ന്‍ ഒരുവന് ഒഴിഞ്ഞു മാറി നിൽക്കുവാൻ ആവില്ല.
ദൈവപുത്രനായ യേശുക്രിസ്തുവിനെ ഒരു രാജ്യം മുഴുവന്‍ ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടപ്പോൾ അവന്റെ രാജ്യത്തെപ്രതി അവൻ കുറ്റവാളിയെന്നു മുദ്രകുത്തപെടുകയും മരണത്തിനു വിധിക്കപെടുകയും ചെയ്തു. തന്മൂലം "തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ഈ ലോകത്തെ അത്ര്യയധികമായി സ്നേഹിച്ചു" എന്ന വചനം പൂര്‍ത്തീകരിക്കപ്പെട്ടു. അതിനാൽ ജീവിക്കുന്ന യേശുവിന്‍റെ സാക്ഷ്യം നമ്മുടെ മുൻപിൽ ഉണ്ടെന്നും അതിൽനിന്നും കൈ കഴുകി ഒഴിഞ്ഞു മാറുവാൻ നമ്മുക് ആവില്ലെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു".
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, S.O.C)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.