News
കുടുംബങ്ങള്‍ക്കു വേണ്ടി പാപ്പയുടെ ആഗസ്റ്റ് മാസ പ്രാര്‍ത്ഥനാനിയോഗം
സ്വന്തം ലേഖകന്‍ 12-08-2019 - Monday
വത്തിക്കാന്‍ സിറ്റി: കുടുംബങ്ങളെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ആഗസ്റ്റ് മാസ പ്രാര്‍ത്ഥനാനിയോഗം. പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്റെയും ജീവിതത്തിലൂടെ കുടുംബങ്ങള്‍ പൂര്‍വ്വോപരി മാനവപുരോഗതിയുടെ യഥാര്‍ത്ഥമായ പാഠശാലകളായിത്തീരട്ടെയെന്ന് 'പോപ്സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഇതിന്റെ പരിഭാഷ വത്തിക്കാന്‍ റേഡിയോ മലയാളം വിഭാഗം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.
ഏതു തരത്തിലുള്ള ലോകമാണ് ഭാവിതലമുറയ്ക്കായ് നീക്കിവയ്ക്കാന്‍ നാം ആഗ്രഹിക്കുന്നത്? അത് കുടുംബങ്ങളുടെ ലോകമായിരിക്കണം. കുടുംബങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്, അവ ഭാവിയുടെ യഥാര്‍ത്ഥമായ പാഠശാലകളും, സ്വാതന്ത്ര്യത്തിന്റെ മേഖലകളും മാനവിക കേന്ദ്രങ്ങളുമാണ്. കുടുംബങ്ങളില്‍ ഒറ്റയായും കൂട്ടമായും പ്രാര്‍ത്ഥിക്കാനുള്ള ഒരു പ്രത്യേക ഇടം സൂക്ഷിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.
More Archives >>
Page 1 of 480
More Readings »
സീറോമലബാർ സഭയുടെ ആഭിമുഖ്യത്തിൽ മാഗ്നിഫിക്ക ഹ്യുമാനിത്താസിനെ കുറിച്ച് വെബ്ബിനാർ
കാക്കനാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) ആധുനിക സാങ്കേതികവിദ്യകളുടെയും കാലഘട്ടത്തിൽ മാനവികത...

വ്യാജ ശിശുക്കടത്ത് കേസ്; 8 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തര്‍
റാഞ്ചി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം 8 വര്‍ഷത്തോളം നടത്തിയ...

ഏറ്റവും എളിയ ജോലികളും ഏറ്റവും ഭാരിച്ച ഉത്തരവാദിത്തങ്ങളും ഒരേ സമർപ്പണത്തോടെ നിർവഹിച്ച വ്യക്തി: കർദ്ദിനാൾ റുയിനിയെ അനുസ്മരിച്ച് ലെയോ പാപ്പ
വത്തിക്കാൻ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും...

ലോകത്തിന് യഥാർത്ഥ സ്വാതന്ത്ര്യം നൽകാൻ ക്രിസ്തുവിനു മാത്രമേ സാധിക്കൂ
"അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും" (യോഹ 8:36)

ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ലെയോ പാപ്പയ്ക്കു സമ്മാനിച്ച് ആതിഥേയ രാജ്യങ്ങളുടെ പ്രതിനിധികള്‍
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിയ 2026 ഫിഫ ലോകകപ്പിന്റെ...

സംഘർഷ ഭൂമിയിൽ പ്രത്യാശ; സൈനിക അധീനതയിലായിരുന്ന മ്യാൻമറിലെ കത്തീഡ്രൽ സഭയ്ക്ക് മടക്കി നൽകി
ലോയ്കാവ്: ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന മ്യാൻമറിൽ കത്തോലിക്ക സഭയ്ക്കു പുതു പ്രതീക്ഷ...






