Faith And Reason - 2024

കൂദാശകൾ സ്വീകരിക്കാൻ കുട്ടികളെ പ്രത്യേകം ഒരുക്കാന്‍ ഐറിഷ് സഭ

സ്വന്തം ലേഖകന്‍ 09-12-2019 - Monday

ഡബ്ലിൻ: ഇടവകകളിലും കുടുംബങ്ങളിലും കൂദാശകൾ സ്വീകരിക്കാൻ കുഞ്ഞുങ്ങളെ പ്രത്യേകം പരിശീലിപ്പിക്കാൻ തീരുമാനമെടുത്ത് അയര്‍ലണ്ടിലെ ഡബ്ലിൻ അതിരൂപത. കത്തോലിക്കാ സ്‌കൂളുകളിൽ കൂദാശ സ്വീകരണ ഒരുക്കങ്ങൾ നല്കുന്നുണ്ടെങ്കിലും നിരവധി കത്തോലിക്ക കുട്ടികള്‍ മറ്റ് സ്‌കൂളുകളിൽ പഠിക്കുന്നന്ന പശ്ചാത്തലത്തില്‍ അവരെയും മികച്ചരീതിയിൽ ഒരുക്കുന്നതിനു വേണ്ടിയാണ് തീരുമാനമെന്ന് ആർച്ച് ബിഷപ്പ് ഡിയാർമുയിഡ് മാർട്ടിൻ പറഞ്ഞു.

അധ്യാപകർക്ക് പരിശീലനം നൽകിയും ഫലപ്രദമായ രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകികൊണ്ടും നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കും. നിർദ്ദേശം ഒറ്റരാത്രികൊണ്ട് നടപ്പാക്കാൻ കഴിയുന്നതല്ലായെന്നും ഇടവകകളിൽ നടപ്പിലാക്കാൻ നിരവധി കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വിശ്വാസ രൂപീകരണത്തിനായി കത്തോലിക്ക സ്‌കൂളുകളിൽ ദിവസേന മുപ്പതു മിനിറ്റ് വരെ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ പുതിയ നീക്കം എല്ലാ വിദ്യാർത്ഥികൾക്കും കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Archives >>

Page 1 of 19