Youth Zone - 2025

ജമ്മു നിയന്ത്രണ രേഖയിലെ സൈനികരുടെ ക്രിസ്തുമസ് ആഘോഷം നവമാധ്യമങ്ങളില്‍ വൈറല്‍

സ്വന്തം ലേഖകന്‍ 26-12-2019 - Thursday

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കൊടും തണുപ്പിൽ രോമക്കുപ്പായമണിഞ്ഞ് പാട്ടിനൊപ്പം ചുവടുവെക്കുന്ന സൈനികരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ വൈറലായത്. ജിംഗിൾ ബെൽസ് ഗാനം ആലപിച്ച് മഞ്ഞുറഞ്ഞു കിടക്കുന്ന സ്ഥലത്താണ് സൈനികരുടെ ആഘോഷം. മഞ്ഞില്‍ ചെറിയ പുല്‍ക്കൂടും ഇവര്‍ ഒരുക്കിയിട്ടുണ്ട്.



രോമക്കുപ്പായമണിഞ്ഞ സൈനികർക്കൊപ്പം സാൻ്റാക്ലോസിനെയും വീഡിയോയിൽ കാണാം. ഹെലിപ്പാഡും അതിനോട് ചേർന്ന സ്ഥലവുമാണ് ആഘോഷങ്ങളുടെ പശ്ചാത്തലം. ന്യൂസ് ഏജൻസിയായ എഎൻഐ തങ്ങളുടെ ട്വിറ്റർ അക്കൌണ്ടില്‍ പങ്കുവെച്ച, രണ്ട് മിനിട്ടിലധികമുള്ള വീഡിയോ നൂറുകണക്കിന് ഉപയോക്താക്കളാണ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്.

More Archives >>

Page 1 of 10