Faith And Reason

ഡമാസ്കസിലെ കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ച് റഷ്യന്‍ സിറിയന്‍ പ്രസിഡന്‍റുമാര്‍

സ്വന്തം ലേഖകന്‍ 08-01-2020 - Wednesday

ഡമാസ്കസ്: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍- ആസാദും ഡമാസ്കസിലെ അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് സഭ (ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് ഓഫ് അന്ത്യോഖ് ആന്‍ഡ്‌ ഓള്‍ ദി ഈസ്റ്റ്) ആസ്ഥാനവും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഏറ്റവും പുരാതന ദേവാലയങ്ങളില്‍ ഒന്നുമായ ഡമാസ്കസിലെ മരിയാമൈറ്റ് കത്തീഡ്രലും സന്ദര്‍ശിച്ചു. ഉന്നത അധികാരികളുടെയും വൈദികരുടെയും അകമ്പടിയോടെ പാത്രിയാര്‍ക്കീസ് ജോണ്‍ എക്സ് ഇരു രാഷ്ട്ര തലവന്മാരേയും സ്വീകരിച്ചു.

ഇന്നലെയായിരിന്നു സന്ദര്‍ശനം നടന്നത്. പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ സമാധാനത്തിനു വേണ്ടി നടത്തിയ പ്രാര്‍ത്ഥനയില്‍ ഇരുവരും പങ്കെടുത്തുവെന്ന്‍ സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്തുമസ് ദിനമായ ജനുവരി ഏഴിനായിരുന്നു സന്ദര്‍ശനമെന്ന ആകസ്മികതയും പുടിന്റെ സിറിയന്‍ സന്ദര്‍ശനത്തിനുണ്ട്.

സിറിയയിലെ റഷ്യന്‍ സൈനികര്‍ക്ക് പുടിന്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നതും ഇരു നേതാക്കളും മരിയാമൈറ്റ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്ന ചിത്രവും സിറിയയുടെ ദേശീയ വാര്‍ത്ത ഏജന്‍സിയായ സന (എസ്.എ.എന്‍.എ) പുറത്തുവിട്ടു. വിശുദ്ധ സ്നാപക യോഹന്നാനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലവും പുടിന്‍ സന്ദര്‍ശിച്ചു. വ്യോമാക്രമണത്തെ തുടര്‍ന്ന്‍ ഇറാനും, അമേരിക്കയും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത സിറിയന്‍ സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

More Archives >>

Page 1 of 21