News

ഇറാക്കിലെ ചരിത്രപ്രധാനമായ മറ്റൊരു കത്തോലിക്കാ ദേവാലയം കൂടി ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ തകര്‍ത്തു

സ്വന്തം ലേഖകന്‍ 27-04-2016 - Wednesday

ഇറാക്കിലെ മൊസൂളിലുള്ള ചരിത്രപ്രധാനമായ മറ്റൊരു കത്തോലിക്കാ ദേവാലയം കൂടി ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ തകര്‍ത്തിരിക്കുന്നതായി ഫിഡെസ് ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.

കന്യകാ മറിയത്തിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം അതിന്റെ പ്രസിദ്ധമായ മണിമാളിക കാരണം “ക്ലോക്ക് ചര്‍ച്ച്” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പരിസരപ്രദേശം മുഴുവനും ഒഴിപ്പിച്ചതിനു ശേഷം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ഈ ദേവാലയം തകര്‍ത്തത്. തകര്‍ക്കുന്നതിന് മുന്‍പ് ദേവാലയം കൊള്ളയടിക്കപ്പെട്ടിരുന്നുവെന്ന് ദ്രിക്സാക്ഷികള്‍ വ്യക്തമാക്കി.

നഗരത്തിന്റെ മധ്യഭാഗം മുഴുവനും “ക്ലോക്ക് ചര്‍ച്ചിന്റെ” മണിമുഴക്കങ്ങള്‍ കേള്‍ക്കാമായിരുന്നു. നെപ്പോളിയന്‍ മൂന്നാമന്റെ ഭാര്യയായിരുന്ന യൂജിന്‍ ചക്രവര്‍ത്തിനി ഒരു സമ്മാനമെന്ന നിലയില്‍ 1873-ല്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നിര്‍മ്മിച്ച്‌ നല്‍കിയതായിരുന്നു ഈ ദേവാലയം. ഫ്രഞ്ച് സ്വാധീനത്തിന്റേയോ, ക്രിസ്തീയ സ്വാധീനത്തിന്റേയോ ഒരു അടയാളമെന്ന നിലക്കായിരിക്കാം ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ ഈ ദേവാലയത്തെ കണ്ടിട്ടുള്ളതെന്ന് ഫിഡെസ് ന്യൂസ് സര്‍വീസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

More Archives >>

Page 1 of 34