Faith And Reason - 2024

ഓശാന ഞായറാഴ്ച ജെറുസലേമിന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പുമായി ആശീര്‍വ്വാദം

സ്വന്തം ലേഖകന്‍ 07-04-2020 - Tuesday

ജെറുസലേം: ആയിരങ്ങള്‍ ഓരോ വര്‍ഷവും പങ്കുചേര്‍ന്നുകൊണ്ടിരിന്ന പരമ്പരാഗതമായ ഓശാന ഞായര്‍ പ്രദക്ഷിണം ഇത്തവണ ജെറുസലേമില്‍ അസാധ്യമായ സാഹചര്യത്തില്‍ വിശുദ്ധ കുരിശിന്റെ ആശീര്‍വ്വാദവുമായി ജെറുസലേമിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല. ഈശോയുടെ യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പുമായാണ് ആര്‍ച്ച് ബിഷപ്പ് ഓശാന ഞായറാഴ്ച ആശീര്‍വ്വദിച്ചത്. ഒലിവുമലയിലെ ഡൊമിനസ് ഫ്ലെവിറ്റ് ദേവാലയത്തോട് ചേര്‍ന്നു നിന്നാണ് പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷം അദ്ദേഹം ആശീര്‍വ്വാദം നല്‍കിയത്. ജെറുസലേം സഭയുടെ പ്രതീകമാണെന്നും അതിനാല്‍ തന്നെ മനുഷ്യവംശത്തെ പ്രതിധാനം ചെയ്യുന്നുവെന്നും ദുഃഖകരമായ ഈ അവസ്ഥയില്‍ യേശുവിനോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

യേശുവിന്റെ രാജകീയ ജറുസേലം പ്രവേശനത്തിന്റെ ഓര്‍മ്മയാചരണം ഇത്തവണ നമ്മുക്ക് നടത്താന്‍ കഴിഞ്ഞില്ല. ലോകത്തിന്റെ നാനാ ദേശങ്ങളിലെ വിവിധ രൂപതകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കുചേരുന്ന പ്രദിക്ഷണമാണ് എല്ലാ വര്‍ഷവും നാം കൊണ്ടാടിയിരിന്നത്. ഇത്തവണ ഒലിവു ചില്ലകള്‍ ഉയര്‍ത്തി രാജാധിരാജനായ യേശു ക്രിസ്തുവിന് ഓശാന പാടുവാന്‍ നമ്മുക്ക് കഴിഞ്ഞില്ല. നിലവിലെ പ്രതിസന്ധികള്‍ ദൈവത്തിലേക്ക് തിരിയുവാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ യേശുവിന്റെ തിരുക്കല്ലറ ദേവാലയം സ്ഥിതി ചെയ്യുന്ന കബറിടത്തിലുള്ള ആഘോഷങ്ങൾ ചുരുക്കുമെങ്കിലും ഓശാന ഞായര്‍, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിവസങളിലെ തിരുക്കർമ്മങ്ങൾ ഉപേക്ഷിക്കയില്ലെന്നു അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 30