Youth Zone - 2024
ലോക്ക്ഡൗണില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിയ റെജിന്‍ സ്പാനിഷ് മാധ്യമങ്ങളിലും താരം
പ്രവാചക ശബ്ദം 06-08-2020 - Thursday
ലിമ, പെറു: ലോക്ക്ഡൗണ്‍ കാലത്ത് സമ്പൂര്‍ണ്ണ ബൈബിള്‍ പൂര്‍ണ്ണമായും പകര്‍ത്തിയെഴുതി ശ്രദ്ധേയനായ തൃശൂര്‍ സ്വദേശി റെജിന്‍ സ്പാനിഷ് മാധ്യമങ്ങളിലും താരം. പ്രമുഖ കത്തോലിക്ക മാധ്യമമായ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രെന്‍സയാണ് ഓഗസ്റ്റ് നാലിന് റെജിനെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തൃശൂര്‍ അതിരൂപതയുടെ ഫേസ്ബുക്ക് പേജില്‍ റെജിനെ കുറിച്ച് നല്‍കിയ പോസ്റ്റും ഷെക്കെയ്ന ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടിനെയും ഉദ്ധരിച്ചാണ് എസിഐ പ്രെന്‍സ വാര്‍ത്ത തയാറാക്കിയിരിക്കുന്നത്.
സമ്പൂര്‍ണ ബൈബിള്‍ എഴുതി പൂര്‍ത്തിയാക്കാനായി 113 ദിവസം എടുത്തുമെന്നും 2755 എഫോര്‍ ഷീറ്റ് പേപ്പറുകളും 32 പേനകളും ഇതിനായി ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. എസിഐ പ്രെന്‍സയില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഇത് മറ്റ് സ്പാനിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇഡബ്ല്യുടിഎൻ ഗ്ലോബൽ കാത്തലിക് നെറ്റ്‌വർക്കിന്റെ ഭാഗമായ എസിഐ പ്രെന്‍സ പെറുവിലെ ലിമ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. റെജിനെ കുറിച്ചുള്ള വാര്‍ത്ത ഇക്കഴിഞ്ഞ ജൂലൈ 31നു പ്രവാചകശബ്ദത്തിലും നല്‍കിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക