Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ മാനുവൽ ഗോൺസാലസ് ഗാർസിയ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 13-03-2021 - Saturday

"സക്രാരിക്കരികിൽ എൻ്റെ മൃതദേഹം അടക്കം ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്, കാരണം ജീവിതകാലത്തു എൻ്റെ നാവും പേനയും ചെയ്തതുപോലെ മരണശേഷം എൻ്റെ അസ്ഥികൾ അവിടെ എത്തുന്നവരോട് ഇവിടെ ഈശോയുണ്ട്, അവനെ ഉപേക്ഷിച്ചു പോകരുത് എന്നു പറയട്ടെ."

വിശുദ്ധ മാനുവൽ ഗോൺസാലസ് ഗാർസിയ (1877- 1940)

സ്പെയിനിലെ മാലാഗ പലൻസിയ രൂപതകളുടെ മെത്രാനായിരുന്ന മാനുവൽ ഗോൺസാലസ് ഗാർസിയ അഞ്ചു മക്കളിൽ നാലാമനായി സ്പെയിനിലെ സെവ്വയിൽ 1877 ജനിച്ചു. മരണപ്പണിക്കാരനായ മാർട്ടിൻ ഗോൺസാലസും ആൻ്റോണിയും ആയിരുന്നു മാതാപിതാക്കൾ. 1901 ൽ പുരോഹിതനായി അഭിഷിക്തനായി. ഒരു യുവ വൈദികൻ എന്ന നിലയിൽ തന്നെ ഏൽപ്പിച്ച ദൗത്യം നല്ല രീതിയിൽ നിർവ്വഹിച്ചു. 1915 ൽ മെത്രാനായി നിയമിതനായി ഒരിക്കൽ മാനുവലിനു ദു:ഖിതനായിരിക്കുന്ന ഈശോയുടെ ഒരു ദർശനം ഉണ്ടായി. വിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവ സാന്നിധ്യം എല്ലാ മനുഷ്യർക്കും മനസ്സിലാക്കി കൊടുക്കാനായി നസറത്തിലെ ദിവ്യകാരുണ്യ മിഷനറിമാർ എന്ന സന്യാസഭയക്കു അദ്ദേഹം സ്ഥാപിച്ചു.

വിശുദ്ധ കുർബാനയോടുള്ള സ്നേഹം നിമിത്തം സക്രാരിയിലെ മെത്രാൻ എന്നാണ് മാനുവൽ അറിയപ്പെട്ടിരുന്നത്. 1940 ജനുവരി നാലാം തീയതി മാനുവൽ മെത്രാൻ നിര്യാതനായി. 2001 ൽ വാഴ്ത്തപ്പെട്ടവനായും 2016 ഒക്ടോബർ പതിനാറം തീയതി വിശുദ്ധനായും മാനുവൽ ഗോൺസാലസ് ഗാർസിയ ഉയർത്തപ്പെട്ടു.

വിശുദ്ധ മാനുവൽ ഗോൺസാലസ് ഗാർസിയക്കൊപ്പം പ്രാർത്ഥിക്കാം

വിശുദ്ധ മാനുവൽ ഗാർസിയായേ, നീ പ്രേഷിത മേഖലയിൽ കണ്ടുമുട്ടിയ എല്ലാവർക്കും വിശുദ്ധ കുർബാനയിലെ ഈശോയുടെ സ്നേഹം മനസ്സിലാക്കി കൊടുക്കാൻ പരിശ്രമിച്ചുവല്ലോ. നോമ്പിലെ വിശുദ്ധ നാളുകളിൽ വിശുദ്ധ കുർബാനയിലെ ഈശോയെ പ്രത്യേകം സ്നേനേഹിക്കുവാനും ഈശോ അനുഭവിക്കുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരം ചെയ്യുവാനും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.

More Archives >>

Page 1 of 24