Faith And Reason - 2024

ക്രിസ്തീയ പാരമ്പര്യത്തിന്റെ ആയിരത്തിഅറുനൂറാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് വെനീസില്‍ ആരംഭം

പ്രവാചക ശബ്ദം 26-03-2021 - Friday

റോം: ഇറ്റലിയിലെ നഗരമായ വെനീസ് തങ്ങളുടെ ആരംഭത്തിന്റെ ആയിരത്തിഅറുനൂറാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭം. മാര്‍ച്ച് 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പിയാസാ സാന്‍ മാര്‍ക്കോ സ്കൊയറിലെ സെന്റ്‌ മാര്‍ക്ക്സ് കത്തീഡ്രലില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് വെനീസ് പാത്രിയാര്‍ക്കീസ് ഫ്രാന്‍സെസ്കോ മൊറാഗ്ലിയയാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. പതിനാറു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എ.ഡി 421 മാര്‍ച്ച് 25 മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ റിയാല്‍ട്ടോ എന്നറിയപ്പെടുന്ന ദ്വീപില്‍ സെന്റ്‌ ജിയാക്കൊമോ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതുമുതലാണ് വെനീസ് നഗരത്തിന്റെ ചരിത്രവും ആരംഭിക്കുന്നതെന്നാണ് പുരാതന ഉറവിടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

വാര്‍ഷികാഘോഷ ദിനത്തില്‍ വിശുദ്ധ കുര്‍ബാനക്ക് പുറമേ, വൈകിട്ട് നാലുമണിക്ക് നഗരത്തിലെ മുഴുവന്‍ ദേവാലയങ്ങളിലേയും പള്ളിമണികള്‍ മുഴക്കി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇരുനൂറിലധികം പരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട സംഭവുമായി തങ്ങളുടെ ആരംഭം ബന്ധപ്പെടുത്തുവാന്‍ വെനീസ് ജനത ആഗ്രഹിച്ചിരുന്നുവെന്നും, അതിനായി യേശുക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തോടൊപ്പം ചേര്‍ന്ന വെനീസ് മാതാവുമായുള്ള തങ്ങളുടെ ബന്ധത്തിന്റെ നൂലിഴ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ദിവ്യബലിമദ്ധ്യേ നടത്തിയ സന്ദേശത്തില്‍ പാത്രിയാര്‍ക്കീസ് പറഞ്ഞു.

വെനീസിലെ ദേവാലയങ്ങളിലും, സാന്റാ മരിയ ഡെല്ലാ സലൂട്ടെ (ആരോഗ്യമാതാവ്) ദേവാലയത്തിലെ തറയില്‍ രേഖപ്പെടുത്തിയിരിക്കുന്ന “ഉണ്ടെ ഒറിഗോ ഇന്‍ഡെ സലൂസ്” ലിഖിതത്തെ ഉദാഹരിച്ചുകൊണ്ട് പൊതുമന്ദിരങ്ങളിലും മംഗളവാര്‍ത്താ ചിത്രങ്ങള്‍ കാണുവാന്‍ കഴിയുമെന്ന്‍ പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി. വെനീസിന് 1600-മത് ജന്മദിനം ആശംസിച്ചുകൊണ്ടാണ് തന്റെ പ്രസംഗം പാത്രിയാര്‍ക്കീസ് അവസാനിപ്പിച്ചത്. വിശുദ്ധവാരത്തിലെ തിങ്കളാഴ്ചയായിരുന്നു വെനീസ് നഗരത്തിന്റെ ആരംഭമെന്നാണ് പതിനൊന്നാം നൂറ്റാണ്ടിലെ ഒരു ചരിത്രരേഖയില്‍ പറഞ്ഞിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 51