Seasonal Reflections - 2024

ജോസഫ്: ക്രൈസ്തവ ലോകം കണികണ്ടുണരേണ്ട നന്മ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 08-05-2021 - Saturday

രാവിലെ ഉണര്‍ന്ന് ആദ്യമായി കാണുന്ന കാഴ്ചയാണ് കണി. നസ്രത്തിലെ നീതിമാനായ മനുഷ്യൻ ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി ആയതിനാൽ ക്രൈസ്തവ ലോകം കണികണ്ടുണരേണ്ട നന്മയാണ്. നന്മ നിറഞ്ഞ ആ മനുഷ്യനെ സമീപിച്ച ആരെയും തള്ളിക്കളഞ്ഞതായി ഇതു വരെയും കേട്ടുകേൾവി ഇല്ല. നന്മയുള്ള മനസ്സുകൾക്കേ പുതു ലോകം സ്വപ്നം കാണാനും കെട്ടിപ്പടുക്കുവാനും സാധിക്കുകയുള്ളു. നന്മയുള്ള മനുഷ്യർ മറ്റുള്ള ജീവിതങ്ങൾക്കു കൊടുക്കുന്ന അനുരോധ ഊർജം (Positive Energy) അവർണ്ണനീയമാണ്. അതിനു ഉത്തമ ഉദാഹരണമാണ് യൗസേപ്പിതാവ്.

സുഭാഷിതങ്ങളിൽ ആറാം അധ്യായത്തിൽ ദൈവം വെറുക്കുന്ന ആറു കാര്യങ്ങൾ അക്കമിട്ടു പറയുന്നുണ്ട്.

- ഗര്‍വു കലര്‍ന്ന കണ്ണ്

- വ്യാജം പറയുന്നനാവ്‌

- നിഷ്‌കളങ്കമായരക്‌തംചൊരിയുന്ന കൈ

- ദുഷ്‌കൃത്യങ്ങള്‍ നിനയ്‌ക്കുന്ന ഹൃദയം

- തിന്‍മയിലേക്കു പായുന്ന പാദങ്ങള്‍

- അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്‌ഷി

ഈ ആറു കാര്യങ്ങൾ ഒരു കണിക പോലും യൗസേപ്പിൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല അതിനാൽ ആ വത്സല പിതാവിനെ കണികണ്ടുണർന്നാൽ നമ്മുടെ ദിനം സഫലമാവുകയും ജീവിതം സമ്പൂർണ്ണമാവുകയും ചെയ്യും. സദാ ദൈവ സന്നിധിയിലേക്ക് ഹൃദയവും മനസ്സും ഉയർത്തിയിരുന്ന നസറത്തിലെ കുടുംബനാഥൻ്റെ ചിത്രം ദൈവ ശുശ്രൂഷകരായ എല്ലാവർക്കുമുള്ള അനുകരണീയ മാതൃകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 15