Meditation. - June 2024

വിശുദ്ധ കുര്‍ബ്ബാന: ദൈവത്തിന്റെ എളിമ പ്രകടമാകുന്ന കൂദാശ

സ്വന്തം ലേഖകന്‍ 11-06-2016 - Saturday

"നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്" (1 കൊറിന്തോസ് 11:26).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 11

പിതാവിന്റെ ഇഷ്ടം നിറവേറ്റി കൊണ്ട് യേശു മനുഷ്യരില്‍ ഒരാളായി മാറി. മാനവ വംശത്തെ വീണ്ടെടുക്കാനായി തന്റെ സ്‌നേഹത്തിന്റെ ആഴം പ്രകടമാക്കി കൊണ്ട്, സ്വജീവന്‍ ബലിയായി നല്‍കി അവിടുന്ന് സ്ഥാപിച്ച കൂദാശയാണ് വിശുദ്ധ കുര്‍ബാന. അപ്പത്തിന്റേയും വീഞ്ഞിന്റേയും രൂപത്തില്‍ വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന് സന്നിഹിതനാകുന്നു. കുരിശിലെ മരണത്തില്‍ നിന്ന്‍ ഉയർത്തെഴുന്നേറ്റ യേശു വിശുദ്ധ കുര്‍ബ്ബാനയിലൂടെ ഇന്നും നമ്മോടോത്ത് വസിക്കുന്നു.

തന്റെ ശരീരത്തിന്റേയും തന്റെ രക്തത്തിന്റേയുമായ കൂദാശ സ്ഥാപിച്ചുകൊണ്ട് യേശു മാനവ വംശത്തോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. ഓരോ വിശുദ്ധ കുര്‍ബ്ബാനയിലും പവിത്രീകരിക്കപ്പെടുന്ന യേശുവിന്റെ ശരീര രക്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ക്രിസ്തു കുരിശില്‍ സഹിച്ച പീഡനത്തിന്റെ ആഴത്തെ പറ്റിയാണ്. വി. ജോണ്‍ ക്രിസോസ്റ്റം പറഞ്ഞതുപോലെ, "വിശുദ്ധ കുര്‍ബാനയെന്നത് പദവി മറന്നുള്ള ദൈവത്തിന്റെ എളിമയുടെ ബലികര്‍മ്മമാണ്".

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.6.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »