News - 2024
വടക്കന്‍ അയർലന്‍ഡില്‍ കത്തോലിക്ക വിശ്വാസികളെ കൊലപ്പെടുത്തിയ സംഭവം; പോലീസുകാരും കുറ്റക്കാരാണെന്ന് ഓംബുഡ്‌സ്മാന്റെ കണ്ടെത്തല്‍
സ്വന്തം ലേഖകന്‍ 14-06-2016 - Tuesday
ഡബ്ലിന്‍: വടക്കന്‍ അയർലന്‍ഡില്‍ 1994-ല്‍ കത്തോലിക്ക വിശ്വാസികളുടെ കൂട്ടക്കൊലയ്ക്കിടയാക്കിയ സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടിലാണ് പോലീസ് സേനയ്ക്കുണ്ടായ വീഴ്ച്ചയെ പറ്റി പരാമര്‍ശിച്ചിരിക്കുന്നത്. പ്രോട്ടസ്‌റ്റെന്‍ഡ് വിഭാഗത്തില്‍പ്പെടുന്ന ചില തീവ്ര ആശയക്കാരാണ് ആറു കത്തോലിക്ക വിശ്വാസികളെ ഏറ്റുമുട്ടലില്‍ വധിച്ചത്.
ലോഹിന്‍ ഐലന്‍ഡില്‍ 1994-ല്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് അക്രമികള്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജൂണ്‍ ഒന്‍പതാം തീയതി പുറത്തു വന്ന റിപ്പോര്‍ട്ടിനെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നിയമ സംവിധാനങ്ങളുടെ പല പിഴവുകളെ ആണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.