News - 2024

ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും; ഭൗതികാവശിഷ്ടങ്ങൾ മാറ്റി സംസ്‌കരിക്കും

സ്വന്തം ലേഖകന്‍ 16-06-2016 - Thursday

വാഷിംഗ്ടണ്‍: ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീനിനെ നടപടി ക്രമങ്ങള്‍ പുനരാരംഭിച്ചു. ഇതേക്കുറിച്ചുള്ള ഔദ്യോകിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ മാതൃരൂപതയായ പിയോറിയായുടെ വക്താക്കള്‍ അറിയിച്ചു. ന്യൂയോര്‍ക്ക് രൂപതയുടെ സഹായ മെത്രാനായും, റോച്ചസ്റ്റര്‍ രൂപതയുടെ മെത്രാനായും ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1979-ല്‍, 84 വയസുള്ളപ്പോളാണ് ബിഷപ്പ് കാലം ചെയ്തത്. അദ്ദേഹത്തിന്റെ ശരീരം ന്യൂയോര്‍ക്ക് രൂപതയിലെ സെന്റ് പാട്രിക്‌സ് ദേവാലയത്തിലാണ് സംസ്കരിചിരിക്കുന്നത്.

മാതൃരൂപതയായ പിയോറിയായിലേക്ക് ബിഷപ്പിന്റെ ഭൗതികാവശിഷ്ടങ്ങൾ കൊണ്ടുവരണമെന്നത് ദീര്‍ഘനാളായുള്ള അവശ്യമായിരുന്നു. ന്യൂയോര്‍ക്ക് രൂപതയ്ക്ക് ബിഷപ്പിനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതിനാല്‍ ബിഷപ്പിന്റെ ഭൗതികദേഹം മാതൃരൂപതയിലേക്കു കൊണ്ടുവരുവാനുള്ള താല്‍പര്യം ന്യൂയോര്‍ക്ക് രൂപതയെ പിയോറിയായില്‍ നിന്നും അറിയിച്ചു. ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ അനുവാദമില്ലാതെ ഇത് സാധ്യമാകില്ലെന്നതിനാലും നിയമപ്രശ്‌നങ്ങള്‍ ഇതിന്റെ പേരില്‍ നേരിടേണ്ടി വരുമെന്നതിനാലും ഏറെ നാള്‍ ഇത് മുടങ്ങികിടന്നു. ബിഷപ്പ് ഷീനിന്റെ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന ബന്ധുവായ ജോവാന്‍ ഷീന്‍ കുനിന്‍ഗം പിയോറിയായിലേക്ക് ബിഷപ്പിന്റെ ഭൗതിക ശരീരം മാറ്റണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പുരോഗമിച്ചു.

പിയോറിയാ രൂപതയിലേക്ക് ബിഷപ്പ് ഷീന്റെ ഭൗതിഹശരീരം മാറ്റുന്നതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച ജോവാന്‍ ഷീനോടുള്ള നന്ദി, രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ് ഡാനിയേല്‍ ജംഗ് അറിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് രൂപതയും ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാമെന്ന് അറിയിച്ചു. പിയോറിയ രൂപതയിലേ സെന്റ് മേരീസ് കത്തീഡ്രലിന്റെ മദ്ബഹായ്ക്കു താഴെ ബിഷപ്പ് ഷീനു വേണ്ടി പുതിയ അന്ത്യവിശ്രമ സ്ഥലം ഒരുങ്ങുകയാണ്. ബിഷപ്പ് ഷീന്റെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും ഈ ദേവാലയത്തില്‍ തന്നെയാണ് സംസ്‌കരിച്ചിരിക്കുന്നത്. ഇതേ കത്തീഡ്രലില്‍ വച്ചാണ് ബിഷപ്പ് ഷീന്‍ വൈദികനായി അഭിഷിക്തനായതും പ്രഥമ ദിവ്യബലി അര്‍പ്പിച്ചതും.

'കാത്തലിക് ഹവര്‍' എന്ന റേഡിയോ പരിപാടിയുടേയും 'ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്' എന്ന പരിപാടിയുടേയും അവതാരകനായിരുന്നു ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീന്‍. പിയോറിയ രൂപതയില്‍ ഒരു കുഞ്ഞിനു ഉണ്ടായ അത്ഭുത സൗഖ്യമാണ് ബിഷപ്പ് ഷീനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുവാനുള്ള കാരണമായത്. 2010-ല്‍ ജനിച്ച കുഞ്ഞ് ജീവിക്കില്ലെന്ന് വൈദ്യശാസ്ത്രം വിധി കല്‍പിച്ചിരുന്നു. എന്നാല്‍ ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീനിന്റെ മധ്യസ്ഥതയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥന നടത്തി. കുഞ്ഞിന് അത്ഭുതകരമായ സൗഖ്യം ദൈവകൃപയാല്‍ ഉണ്ടായി. ജെയിംസ് ഫുള്‍ട്ടണ്‍ യംഗ്‌സ്‌ട്രോം എന്നാണ് മാതാപിതാക്കള്‍ കുട്ടിക്ക് പിന്നീട് പേര് നല്‍കിയത്.

More Archives >>

Page 1 of 49