News - 2024

വനിതകളുടെ ഡീക്കന്‍ പദവി; പഠനം നടത്തുവാന്‍ മാര്‍പാപ്പ പുതിയ കമ്മീഷനെ നിയോഗിച്ചു

സ്വന്തം ലേഖകന്‍ 15-06-2016 - Wednesday

വത്തിക്കാന്‍: വനിതകള്‍ക്ക് ഡീക്കന്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ കമ്മീഷനെ നിയോഗിച്ചു. സഭയില്‍ വനിതകളേയും ഡീക്കന്‍മാരായി ഉയര്‍ത്തുവാന്‍ സാധിക്കുമോ എന്ന് ഒരു കന്യാസ്ത്രീ സന്യസ്തരുടെ സമ്മേളനത്തില്‍ മാര്‍പാപ്പയോട് ചോദിച്ചിരുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തുവാന്‍ താന്‍ ഒരു കമ്മീഷനെ നിയോഗിക്കാം എന്ന് പാപ്പ അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 2002-ലും ഒരു വിദഗ്ധ സംഘത്തെ ഇതു സംബന്ധിച്ച പഠനം നടത്തുവാന്‍ വത്തിക്കാന്‍ നിയോഗിച്ചിരുന്നു. എന്നാല്‍ അന്ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ വനിതകള്‍ക്ക് ഡീക്കന്‍ പദവി നല്‍കേണ്ട ആവശ്യമില്ലെന്നാണ് തീരുമാനിച്ചിരുന്നത്.

ഡീക്കന്‍മാരായി സഭയില്‍ വനിതകള്‍ സേവനം ചെയ്തിരുന്നതിന്റെ ചരിത്രത്തെ കുറിച്ചായിരിക്കും ഈ കമ്മീഷന്‍ പ്രധാനമായും പഠിക്കുകയെന്ന് കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ പറഞ്ഞു. ആദിമ സഭയില്‍ ഡീക്കന്‍മാരായി സേവനം ചെയ്തിരുന്ന വനിതകളും ഇപ്പോള്‍ ഡീക്കന്‍മാരായി സേവനം ചെയ്യുന്നവരും തമ്മില്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതായിരുന്നു മുമ്പ് പഠനം നടത്തിയ കമ്മിറ്റിയുടെ കണ്ടെത്തല്‍. സ്ത്രീകളുമായി ബന്ധപ്പെട്ട ചില ശുശ്രൂഷകളില്‍ സഹായം ചെയ്യുക എന്നതായിരുന്നു ആദിമ സഭയില്‍ വനിത ഡീക്കന്‍മാര്‍ ചെയ്തിരുന്ന സേവനം.

ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ക്ക് വിവാഹം ആശീര്‍വദിക്കുവാനും മാമോദീസ നടത്തി നല്‍കുവാനുമുള്ള അധികാരം ലഭിക്കും. മൃതശരീരം സംസ്‌കരിക്കുമ്പോള്‍ കാര്‍മീകരായിരിക്കുവാനും ഡീക്കന്‍മാര്‍ക്ക് സാധിക്കും.

More Archives >>

Page 1 of 49