News - 2025

രാജ്യത്തെത്തുന്ന ക്രൈസ്തവ നേതാക്കന്മാരുടെ മേലുള്ള നിയന്ത്രണം സിറിയ എടുത്തുമാറ്റി

പ്രവാചകശബ്ദം 11-01-2022 - Tuesday

ഡമാസ്ക്കസ്: രാജ്യത്ത് പ്രവേശിക്കാൻ എത്തുന്ന ക്രൈസ്തവ നേതാക്കന്മാരുടെ മേൽ ചുമത്തപ്പെട്ടിരുന്ന നിയന്ത്രണങ്ങൾ സിറിയൻ സർക്കാർ എടുത്തുമാറ്റി. രാജ്യത്ത് പ്രവേശിക്കുമ്പോൾ സിറിയയുടെ കറൻസിക്ക് പകരമായി 100 ഡോളറുകൾ നൽകണമെന്ന് നിഷ്കർഷിക്കുന്ന നിയമത്തിൽനിന്ന് പാത്രിയാർക്കീസുമാർ, മെത്രാന്മാർ, അവരുടെ ഡ്രൈവർമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവർക്ക് ഇളവു നൽകുവാനുളള തീരുമാനം കാബിനറ്റ് യോഗത്തിലാണ് സർക്കാർ കൈക്കൊണ്ടത്. സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ വേണ്ടിയുള്ള ഒരു ഉപാധിയായാണ് കറൻസി കൈമാറൽ നടപടി സർക്കാർ പിന്തുടർന്നിരുന്നത്. എന്നാല്‍ ക്രൈസ്തവ ദൈവശാസ്ത്ര കോളേജ് തലസ്ഥാനനഗരിയായ ഡമാസ്കസിൽ സ്ഥാപിച്ചതിന് പിന്നാലെയാണ് ക്രൈസ്തവർക്ക് ഉപകാരമാകുന്ന തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

2019 ലാണ് ക്രൈസ്തവ ദൈവശാസ്ത്ര കോളേജ് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് പ്രഖ്യാപിക്കുന്നത്. മെൽകൈറ്റ് കത്തോലിക്ക സഭയുടെ അന്ത്യോക്യയിലെ പാത്രിയാർക്കീസ് യൂസഫ് അൽ ദൈവശാസ്ത്ര കോളേജ് സ്ഥാപിക്കാൻ തീരുമാനമെടുത്തതിൽ ആനന്ദം പ്രകടിപ്പിച്ചിരുന്നു. സിറിയൻ സമൂഹം വിദ്വേഷം, തീവ്രവാദം, അക്രമം തുടങ്ങിയവയെ എതിർക്കുന്നതിന്റെ തെളിവായിട്ടാണ് ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സിറിയൻ മന്ത്രി ബാസം ഇബ്രാഹിം ക്രൈസ്തവ കോളേജിനെ അവതരിപ്പിച്ചത്. അതേസമയം ക്രൈസ്തവ നേതാക്കന്മാരുടെ മേലുള്ള നിയന്ത്രണം എടുത്തുമാറ്റിയ സിറിയന്‍ നിലപാടിനെ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 728