News - 2025

മാധ്യമ വിചാരണകൾക്കു അതീതമാണ് കോടതി ന്യായം, രോഷം കൊള്ളുന്നവര്‍ വിധി വായിക്കണം: അഡ്വ. മൻസൂർഭിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

പ്രവാചകശബ്ദം 15-01-2022 - Saturday

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലേ മാധ്യമങ്ങള്‍ നടത്തുന്ന വിചാരണയുടെ പശ്ചാത്തലത്തില്‍ മൻസൂർഭ് ബഹാരിൻ ഹസ്സൻ എന്ന അഭിഭാഷകന്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഇരുനൂറ്റിഎൺപത്തിഒൻപതു പേജുകളുള്ള കോടതി വിധി സസൂക്ഷ്മം വായിച്ചുവെന്ന ആമുഖത്തോടെയാണ് അഡ്വക്കേറ്റിന്റെ കുറിപ്പ് ആരംഭിക്കുന്നത്. കേസിലെ എല്ലാ വസ്തുതകളും കോടതി പരിശോധിച്ചിട്ടുണ്ടെന്നും കോടതി വിധിയിൽ രോഷം കൊള്ളുന്നവരും ജുഡിഷ്യറിക്കെതിരെ ഉറഞ്ഞു തുള്ളുന്നവരും വിധിന്യായം ഒരു തവണയെങ്കിലും വായിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ ധാർമിക രോഷം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

പതിമൂന്നു തവണ പീഡനത്തിനിരയായ ഇരയുടെ മൊഴി വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നും കേസിൽ നിർണായകമായ പല വസ്തുതകളും മറച്ചു വെക്കപ്പെട്ടിട്ടുണ്ടെന്നും പീഡന സംഭവങ്ങളെ കുറിച്ചുള്ള മൊഴി പലരോടും പലതരത്തിൽ പറഞ്ഞുവെന്നും മൊഴികളിൽ ബാഹ്യഇടപെടലുകളും നിക്ഷിപ്ത താല്പര്യങ്ങളും പ്രകടമാണെന്നും കന്യാസ്ത്രീ മഠത്തിലെ ആഭ്യന്തര പ്രശ്നങ്ങളും കേസിനു പിന്നിലുണ്ടെന്ന് വ്യക്മാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. മാധ്യമ വിചാരണകൾക്കു അതീതമാണ് കോടതിമുറികൾ എന്ന് ഉറക്കെ വിളിച്ചു പറയുന്നതാണ് വിചാരണക്കോടതി ജഡ്ജി ജി ഗോപകുമാറിന്റെ വിധിന്യായമെന്ന വാക്കുകളോടെയാണ് അഭിഭാഷകന്റെ കുറിപ്പ് സമാപിക്കുന്നത്.

More Archives >>

Page 1 of 730