News - 2025
പരാതി പറച്ചിൽ ക്രൈസ്തവമല്ല: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 22-02-2022 - Tuesday
വത്തിക്കാന്‍ സിറ്റി: അശുഭാപ്തിവിശ്വാസവും പരാതി പറച്ചിലും ക്രൈസ്തവമല്ലായെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു നിരാശയിൽ തല കുനിക്കാനല്ല മറിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കാനാണെന്ന് പാപ്പ പറഞ്ഞു. ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലീഷ്, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ പരിശുദ്ധാത്മാവിനാല്‍ തിന്മയെ നന്മകൊണ്ട് പ്രതികരിക്കണമെന്ന്‍ പാപ്പ ഓര്‍മ്മിപ്പിച്ചിരിന്നു. യേശുവിന്റെ ആത്മാവിനാൽ, നമുക്ക് തിന്മയെ നന്മകൊണ്ട് പ്രതികരിക്കാം, നമ്മെ ദ്രോഹിക്കുന്നവരെ സ്നേഹിക്കാം. ഇതാണ് ക്രിസ്ത്യാനികൾ ചെയ്യുന്നത്. ക്രൈസ്തവരെന്ന് അഭിമാനിക്കുന്നവരും അല്ലാത്തവരും മറ്റുള്ളവരെ ശത്രുക്കളായി കാണുകയും പരസ്പരം യുദ്ധം ചെയ്യാൻ ചിന്തിക്കുകയും ചെയ്യുമ്പോൾ അത് സങ്കടകരമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.