News - 2025
അഫ്ഗാന്‍ ദൗത്യത്തിന് ശേഷം യുക്രൈനിലെ രക്ഷാപ്രവര്‍ത്തനത്തിന് കത്തോലിക്ക സംഘടനയായ വി.പി.പി
പ്രവാചകശബ്ദം 11-03-2022 - Friday
ബോസ്റ്റണ്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ അധിനിവേശത്തേ തുടര്‍ന്ന്‍ സ്ഥിതിഗതികള്‍ മോശമായ അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നവരുടെ സഹായത്തിനായി കഴിഞ്ഞ വര്‍ഷം സ്ഥാപിതമായ ‘വള്‍നറബിള്‍ പീപ്പിള്‍ പ്രൊജക്റ്റ്’ (വി.പി.പി) എന്ന കത്തോലിക്ക സന്നദ്ധ സംഘടന റഷ്യന്‍ അധിനിവേശം കൊണ്ട് കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതയ്ക്ക് സാന്ത്വനമേകുന്നു. വിജയകരമായ തങ്ങളുടെ അഫ്ഗാന്‍ ദൗത്യത്തിന് ശേഷം റഷ്യന്‍ അധിനിവേശം കൊണ്ട് കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതയ്ക്കിടയില്‍ ‘ഹോപ് ഫോര്‍ യുക്രൈന്‍’ എന്ന സന്നദ്ധ കര്‍മ്മപരിപാടിയുമായി സജീവമായിരിക്കുകയാണ് സംഘടന. അമേരിക്കക്കും താലിബാനും ഇടയില്‍ നട്ടം തിരിഞ്ഞ അഫ്ഗാന്‍ ജനതയേപ്പോലെ തന്നെ യുക്രൈന്‍ ജനതയും രണ്ട് ശക്തികള്‍ക്കിടയില്‍ കഷ്ടപ്പെടുകയാണെന്ന്‍ വി.പി.പി യുടെ സ്ഥാപകനായ ജേസണ്‍ ജോണ്‍സ് കാത്തലിക് ന്യൂസ് ഏജന്‍സി’(സി.എന്‍.എ) ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നൂറോളം വരുന്ന യുക്രൈന്‍ സ്വദേശികള്‍ക്ക് പുറമേ, പോളണ്ട്, അയര്‍ലന്‍ഡ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുമാണ് ‘ഹോപ് ഫോര്‍ യുക്രൈന്‍’ന്റെ ഭാഗമായി രാജ്യത്തു സേവനനിരതരായിരിക്കുന്നത്. ആംബുലന്‍സും, അടിയന്തിര മെഡിക്കല്‍ വിദഗ്ദര്‍ അടങ്ങുന്ന ഒരു ട്രോമാ കെയര്‍ യൂണിറ്റും സജ്ജമാക്കുവാന്‍ സംഘടനക്ക് പദ്ധതിയുണ്ട്. ഇതിനായി ധനസമാഹരണം തുടരുകയാണ്. ഇന്ധന വില വര്‍ദ്ധിച്ചതും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ക്രൈസ്തവരെയും, മറ്റ് മതന്യൂനപക്ഷങ്ങളേയും അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തിയ അതേ ദൗത്യം തന്നെയാണ് തങ്ങള്‍ യുക്രൈനിലും ചെയ്യുന്നതെന്നും, പ്രശ്നബാധിത മേഖലകളില്‍ നിന്നും ആയിരങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജോണ്‍സ് പറഞ്ഞു. കീവ് സ്വദേശിയായ ഡ്രൈവര്‍ അലെക്സി വൊറോണിന്‍ എന്ന മുപ്പത്തിയഞ്ചുകാരനാണ് ഇക്കാര്യത്തില്‍ സംഘടനയെ സഹായിക്കുന്നത്. വൊറോണിനൊപ്പം ഡ്രൈവര്‍മാരുടെ ഒരു സംഘം തന്നെ കീവില്‍ നിന്നും, കാര്‍ക്കീവില്‍ നിന്നും ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
യുക്രൈന്‍ ജനതയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറയുവാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നു നിറ കണ്ണുകളോടെ വൊറോണിന്‍ ‘സി.എന്‍.എ’യോട് പറഞ്ഞു. യുക്രൈനില്‍ ജനിച്ച ലോസ് ആഞ്ചലസ് കോമഡി താരം ഇരിന സ്കായയാണ് ‘ഹോപ് ഫോര്‍ യുക്രൈന്’ ചുക്കാന്‍ പിടിക്കുന്നത്. ‘മറ്റുള്ളവര്‍ മാറിനില്‍ക്കുമ്പോള്‍ തങ്ങള്‍ രംഗപ്രവേശം ചെയ്യും’ എന്ന് പറഞ്ഞ ജോണ്‍സ് എങ്ങനെയെങ്കിലും തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ്. ഇതിനായി സുമനസ്കരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സംഘടന. thegreatcampaign.org എന്ന സൈറ്റിലൂടെ സംഘടനയ്ക്ക ഓണ്‍ലൈനിലൂടെ സംഭാവനകള്‍ നല്‍കാവുന്നതാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക