News - 2025

കാനെ തനാക അന്തരിച്ചതോടെ ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റര്‍ ആന്‍ഡ്രെയ്ക്ക്

പ്രവാചകശബ്ദം 26-04-2022 - Tuesday

പാരീസ്: ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന പേരോടെ ശ്രദ്ധ നേടിയ ജപ്പാന്‍ സ്വദേശിനി കാനെ തനാക അന്തരിച്ചതോടെ ഈ പദവി കത്തോലിക്ക സന്യാസിനിയ്ക്ക്. ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹാംഗവും ഫ്രഞ്ച് സ്വദേശിനിയുമായ സിസ്റ്റര്‍ ആന്‍ഡ്രെ എന്നറിയപ്പെടുന്ന ലുസില്ലേ റാണ്ടോണ്‍ ആണ് പ്രായ റെക്കോര്‍ഡില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 118 വയസ്സു പ്രായമാണ് സിസ്റ്റര്‍ക്കുള്ളത്. ഒരു ഗ്ലാസ്സ് വൈനും, ചോക്കലേറ്റുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സിസ്റ്റര്‍ തന്റെ 118-മത് ജന്മദിനം ആഘോഷിച്ചത്. തന്റെ 117-മത്തെ ജന്മദിനത്തിനു മുന്നായി സിസ്റ്റര്‍ ആന്‍ഡ്രെക്ക് കോവിഡ് പിടിപ്പെട്ടിരുന്നു. എന്നാല്‍ രോഗത്തെ അതിജീവിക്കുവാന്‍ സിസ്റ്റര്‍ക്ക് കഴിഞ്ഞു.

ഒന്നാം ലോക മഹായുദ്ധത്തിനും ഒരു ദശകം മുന്‍പ് 1904 ഫെബ്രുവരി 11 നാണ് സിസ്റ്റര്‍ ആന്‍ഡ്രെയുടെ ജനനം. തന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അവര്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഒരു ഫ്രഞ്ച് ആശുപത്രിയില്‍ പ്രായമായവരെയും അനാഥരെയും ശുശ്രൂഷിക്കുവാന്‍ തുടങ്ങി. 40-മത്തെ വയസ്സിലാണ് ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹത്തില്‍ ചേരുന്നത്. ഫ്രാന്‍സിലെ ടൌലോണിലെ സെന്റ്‌-കാതറിന്‍ ലബോറെ റിട്ടയര്‍മെന്റ് ഹോമിലാണ് അന്ധയായ സിസ്റ്റര്‍ ആന്‍ഡ്രി ഇപ്പോള്‍ കഴിയുന്നത്. വീല്‍ ചെയറില്‍ ആണെങ്കിലും വളരെ സന്തോഷത്തോടെയാണ് സിസ്റ്റര്‍ ജീവിക്കുന്നതെന്നു ഹോമിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഡേവിഡ് ടാവെല്ല ഫ്രഞ്ച് മാധ്യമമായ ‘ഫ്രാന്‍സ് 24’നോട് പറഞ്ഞു.

1997-ല്‍ 122-മത്തെ വയസ്സില്‍ മരണമടഞ്ഞ ജിയന്നെ കാല്‍മെന്റിനെ മറികടക്കണമെന്നാണ് സിസ്റ്ററിന്റെ ആഗ്രഹമെന്നും ടാവെല്ല പറഞ്ഞു. ദിവസംതോറുമുള്ള പ്രാര്‍ത്ഥനയും, ചോക്കലേറ്റുമാണ് തന്റെ ആരോഗ്യത്തിന്റേയും, സന്തോഷത്തിന്റെയും രഹസ്യമെന്ന് സിസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. പുതിയ റെക്കോര്‍ഡിന് സിസ്റ്റര്‍ അര്‍ഹയായതോടെ സെന്റ്‌-കാതറിന്‍ റിട്ടയര്‍മെന്റ് ഹോം ഏപ്രില്‍ 26-ന് ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടാന്‍ പദ്ധതിയിടുന്നുണ്ട്. കാനെ തനാകയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്’ അധികൃതര്‍ സിസ്റ്റര്‍ ആന്‍ഡ്രെയുടെ ജീവിതത്തെ കുറിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 754