News - 2025

ക്രിസ്ത്യന്‍ സ്കൂളുകളിൽ പഠിച്ച എത്രകുട്ടികൾ മതം മാറിയെന്ന് സര്‍ക്കാരിന് അന്വേഷിക്കാം: തുറന്നടിച്ച് ബംഗളൂരു ആർച്ച്ബിഷപ്പ്

പ്രവാചകശബ്ദം 29-04-2022 - Friday

ബംഗളൂരു: കഴിഞ്ഞ നൂറുവർഷത്തിനിടെ ക്രൈസ്തവ മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകളിൽ പഠിച്ച എത്രകുട്ടികൾ ക്രൈസ്തവമതം സ്വീകരിച്ചുവെന്ന് സർക്കാരിന് അന്വേഷിക്കാമെന്ന് ബംഗളൂരു ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ. സ്കൂൾ പാഠ്യപദ്ധതിയിൽ ബൈബിൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളിന് വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തിലാണു ആർച്ച്ബിഷപ്പിന്റെ പ്രതികരണം. ബൈബിൾ പഠനക്ലാസിന്റെ പേരിൽ നഗരത്തിലെ ക്ലാരൻസ് ഹൈസ്കൂളിനാണ് കഴിഞ്ഞദിവസം പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചത്.

സ്കൂളിൽ ക്രൈസ്തവ വിദ്യാർത്ഥികൾക്കു മാത്രമാണ് മതപഠനക്ലാസ് നൽകിയിരുന്നതെന്നും ക്ലാസ് തുടങ്ങുന്നതിനു മുമ്പോ ശേഷമോ മാത്രമാണ് ഇത് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ എഴുപത്തിയഞ്ചുശതമാനത്തോളം വിദ്യാർത്ഥികൾ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളോടു ബൈബിൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം മുതൽ ആവശ്യമുള്ളവർ മാത്രം ബൈബിൾ കൊണ്ടുവന്നാല്‍ മതിയെന്നു നിർദേശിച്ചിരുന്നു. എല്ലാവർക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണു സ്കൂളിൽ നൽകുന്നതെന്നും ആത്മീയതെയും ധാർമികതയെയും വേർതിരിച്ചു കാണാൻ കഴിയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം സഭാനേതൃത്വം വകുപ്പിന് മറുപടി നല്‍കും.

കഴിഞ്ഞ ഏതാനും മാസങ്ങളായി കര്‍ണ്ണാടകയിലെ ക്രൈസ്തവ സമൂഹം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന്‍ കനത്ത ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ കര്‍ണാടകയിലെ ഗദാംഗ് ജില്ലയിലെ തടവറയിലെ അന്തേവാസികള്‍ക്ക് ബൈബിള്‍ നല്‍കുന്നതിനെതിരെ രംഗത്ത് വന്നിരിന്നു. പ്രിസണ്‍ മിനിസ്ട്രിയുടെ ഭാഗമായി ഏഴ് ഇവാഞ്ചലിക്കല്‍ ക്രൈസ്തവര്‍ ഗദാംഗ് ജില്ല ജയില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും പുതിയനിയമത്തിന്റെ കോപ്പികള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിശ്വഹിന്ദുപരിഷത്തും ബജറാംഗ്ദളും കേസ് കൊടുക്കുകയായിരിന്നു. തീവ്ര ഹൈന്ദവ സംഘടനയില്‍പ്പെട്ട ഒരാള്‍ ജയിലിലെത്തി തടവുകാരനെ സന്ദര്‍ശിച്ച് ബൈബിളിന്റെ ഫോട്ടോ എടുക്കുകയും ബൈബിള്‍ നശിപ്പിക്കുകയും ചെയ്‌തോടുകൂടിയാണ് ഈ സംഭവം പുറത്തായത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 755