News - 2025

തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര പഠനവുമായി 27ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച

പ്രവാചകശബ്ദം 04-05-2022 - Wednesday

തിരുസഭയോട് ചേര്‍ന്ന് നിന്ന് യേശുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ വൈദികരെയും സന്യസ്തരെയും അല്‍മായരെയും ഒരുപോലെ സഹായിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ 27ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മെയ് 7 ശനിയാഴ്ച നടക്കും. പ്രവാചകശബ്ദം ഒരുക്കുന്ന പഠനപരമ്പര, കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്.

വൈദികര്‍ക്ക് - മിശിഹായോടുള്ള, വൈദിക സമൂഹത്തോടുള്ള, ദൈവജനത്തോടുള്ള ബന്ധം എപ്രകാരമായിരിക്കണം? തിരുസഭയില്‍ വൈദികരുടെ ശുശ്രൂഷ എന്താണ്? അവ ഏതൊക്കെ മേഖലകളിലാണ്? പുതിയ നിയമത്തിലെ പുരോഹിത അഭിഷിക്തര്‍ ആരാണ്? അവരുടെ അഭിഷേകത്തിന്റെ ശുശ്രൂഷ ഏത് വിധത്തിലുള്ളതാണ്? മിശിഹായുടെ ശുശ്രൂഷയില്‍ വൈദികര്‍ എങ്ങനെയാണ് പങ്കാളികളായിരിക്കുന്നത്? വൈദികര്‍ക്ക് മെത്രാനോടുള്ള ബന്ധം എപ്രകാരമുള്ളതാണ്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് ക്ലാസ് നടക്കുക.

വൈദികര്‍ക്കും സന്യസ്തര്‍ക്കും മിഷ്ണറിമാര്‍ക്കും മതാധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും തുടങ്ങീ ക്രൈസ്തവ വിശ്വാസവുമായി ബന്ധമുള്ള സര്‍വ്വ മേഖലയില്‍ നിന്നുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമായ ഒരു മണിക്കൂര്‍ ക്ലാസില്‍ അനേകം പേരാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. ക്ലാസിന്റെ ഇരുപത്തിയേഴാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ക്ലാസിന് ഒരുക്കമായി 05:25നു ജപമാല ആരംഭിക്കും. ക്ലാസില്‍ ഓരോരുത്തരുടെയും വിശ്വാസ സംബന്ധമായ സംശയങ്ങള്‍ നികത്തുവാനും പ്രത്യേക അവസരമുണ്ട്.

ZOOM LINK: ‍ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍

➧ Meeting ID: 864 173 0546 ➧ Passcode: 3040

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 756