News - 2025

വിശുദ്ധ പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തവരില്‍ തമിഴ്നാട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും

പ്രവാചകശബ്ദം 16-05-2022 - Monday

വത്തിക്കാന്‍ സിറ്റി: ഇന്നലെ വത്തിക്കാനില്‍ വിശുദ്ധ ദേവസഹായം പിള്ളയുടെ വിശുദ്ധ പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തവരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളും. ന്യൂനപക്ഷ ക്ഷേമ പ്രവാസി തമിഴ് ക്ഷേമ വകുപ്പ് മന്ത്രി കെ എസ് മസ്താൻ, വിവര സാങ്കേതിക വകുപ്പ് മന്ത്രി ഡി. മനോതങ്കരാജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവി പീറ്റർ അൽഫോൺസ്, ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതി ജയ്ദീപ് മജുംദാർ എന്നീ പ്രമുഖര്‍ അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളും ഇന്നലെ വത്തിക്കാനില്‍ നടന്ന വിശുദ്ധ പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. തിരുകര്‍മ്മങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ നടന്നുവരുന്ന ദൃശ്യങ്ങള്‍ മന്ത്രി ഡി. മനോതങ്കരാജ് ഇന്നലെ ട്വിറ്ററില്‍ പങ്കുവെച്ചിരിന്നു.



സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ബോംബെ ആർച്ച്ബിഷപ്പ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരെ കൂടാതെ ചെന്നൈ-മൈലാപ്പൂര്‍ ആർച്ച് ബിഷപ്പ് ജോർജ് ആന്റണി സാമി, മധുര ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമി അടക്കം ഇന്ത്യയിൽ നിന്നുള്ള 22 മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും ഭാരതത്തില്‍ നിന്നുള്ള നൂറുകണക്കിന് അല്മായരും സന്യസ്തരും തിരുക്കർമങ്ങളിൽ പങ്കെടുത്തു.

More Archives >>

Page 1 of 757