News

കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു

സന്തോഷ്‌ മേക്കര 31-05-2022 - Tuesday

''സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം, അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാൾ അങ്ങയുടെ സന്നിധിയിൽ ഒരു ദിവസം ആയിരിക്കുന്നത് എത്ര അഭികാമ്യം'' എന്ന സങ്കീർത്തകന്റെ പ്രാർത്ഥനയോടു ചേർന്നു ദൈവജനത്തിന്റെ പ്രാർത്ഥനാ മഞ്ജരികൾ അലയടിച്ച അന്തരീക്ഷത്തിൽ ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കർമ്മം കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. മിസ്സിസ്സാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. സേക്രഡ് ഹാർട്ട്‌ ക്നാനായ കത്തോലിക്കാ മിഷൻ ലണ്ടൻ ഇടവകയായി ഉയർത്തികൊണ്ടും പ്രഥമ വികാരിയായി റവ. ഫാ. പത്രോസ് ചമ്പക്കരയെ നിയമിച്ചുകൊണ്ടുള്ള രൂപതാ അധ്യക്ഷന്റെ നിയമന എഴുത്ത് രൂപതാ ചാൻസലർ റവ. ഫാ. ടെൻസൺ പോൾ തിരുകർമ്മ വേളയിൽ വായിച്ചു.

രൂപതാ പ്രോക്യുറേറ്റർ റവ. ഫാ. ജേക്കബ് എടകളത്തൂര്‍ കൂദാശാ കർമ്മങ്ങളുടെ ആർച്ചു ഡീക്കനായിരിന്നു. കൂദാശകർമ്മങ്ങളുടെ സമാപനത്തിൽ നടത്തപെട്ട അനുമോദന സമ്മേളനത്തിന് മാർ ജോസ് കല്ലുവേലിൽ അധ്യക്ഷത വഹിച്ചു. രൂപതയിലെ ഏറ്റവും മനോഹര ദേവാലയം സ്വന്തമാക്കിയ ഇടവക ജനത്തെയും അതിനു മോശയെ പോലെ നേതൃത്വം നൽകിയ വികാരി ഫാ. പത്രോസ് ചമ്പക്കരെയെയും അദ്ദേഹം പ്രത്യേകം അനുമോദിച്ചു. ദിവ്യബലി മധ്യ ഉദ്ഘാടന സന്ദേശവേളയിലും സഭയോട് ചേർന്നു ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവവും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ദൈവജനത്തെ ഓർമ്മിപ്പിക്കുകയും ഫാ. പത്രോസ് ചമ്പക്കരയുടെ ത്യാഗപൂർണ്ണമായ കാനഡയിലെ എല്ലാ ശുശ്രൂഷകളെയും അഭിനന്ദിച്ചു.

മുഖ്യസന്ദേശം നൽകിയ ഹ്യൂറോൻ ആംഗ്ലിക്കൻ രൂപതാധ്യക്ഷന്‍ ബിഷപ്പ് റവ. ഡോ. റ്റൊഡ് ടൗൺഷെന്റ് തങ്ങൾ വർഷങ്ങളോളം ആരാധന നടത്തിയിരുന്ന ദേവാലയം തുടർന്നും ആരാധനക്കായി സ്വന്തമാക്കിയ ദൈവജനത്തെ . അനുമോദിച്ചു. നോർത്ത് അമേരിക്കൻ ക്നാനായ റീജിയനെ പ്രതിനിധികരിച്ചു ചിക്കാഗോ സിറോ മലബാർ രൂപതാ വികാരി ജനറാൽ വെരി റവ. ഫാ. തോമസ് മുളവനാലും മിസ്സിസ്സാഗ രൂപതാ പ്രെസ്സ്ബട്ടോറിയൽ കൌൺസിൽ പ്രതിനിധികരിച്ചു ലണ്ടൻ സെന്റ് മേരിസ് സിറോ മലബാർ വികാരി റവ. ഫാ. പ്ലോഗൻ കണ്ണമ്പുഴയും കാനഡ ക്നാനായ കാത്തോലിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ. ജോസഫ് പതിയിൽ ആശംസകൾ അർപ്പിച്ചു.

വികാരി റവ. ഫാ. പത്രോസ് ചമ്പക്കര സ്വാഗതവും പാരിഷ് കൌൺസിൽ സെക്രട്ടറി സന്തോഷ്‌ മേക്കര റിപ്പോർട്ടും കൈക്കാരൻ ബൈജു സ്റ്റീഫൻ നന്ദിയും പറഞ്ഞു. തുടർന്ന് പാരിഷ് ഹാളിൽ സ്നേഹവിരുന്നും നടന്നു. . നിരവധി വൈദികരുടെയും സന്യസ്ഥരുടെയും ദൈവജനത്തിന്റെ പങ്കാളിത്തം തിരുകര്‍മ്മങ്ങളില്‍ ഉണ്ടായിരിന്നു. ഫാ. പത്രോസ് ചമ്പകര.യോടൊപ്പം കൈക്കാരന്മാരായ സാബു തറപ്പേൽ, ബൈജു സ്റ്റീഫൻ, സെക്രട്ടറി സന്തോഷ്‌ മേക്കര ബിൽഡിംഗ്‌ കമ്മിറ്റി കൺവീനർ ജോജി പന്തംപ്ലക്കിൽ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ കഠിനധ്വനത്തിന്റെ ഫലമായിട്ടാണ് പ്രൗഡ്ഡഗംഭീരമായ ചടങ്ങുകൾ നടത്തപെട്ടത്.

അരനൂറ്റാണ്ടിന്റെ കുടിയേറ്റ പാരമ്പര്യം കാനഡയിൽ ഉള്ള ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ പ്രഥമ ദേവാലയയും മിസ്സിസ്സാഗ രൂപതയുടെ ആറാമത്തെ ദേവാലയുമാമാണ് കൂദാശ ചെയ്യപ്പെട്ടത്. പ്രഥമ വികാരിയായി ചാർജെടുത്ത റവ. ഫാ. പത്രോസ് ചമ്പക്കരയുടെയും ഇടവക ജനത്തിന്റെയും നിരന്തര പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് ദേവാലയം സ്വന്തമാക്കാൻ സാധിച്ചത്. കാനഡയിൽ താമസിക്കുന്ന എല്ലാ ക്നാനായ സഭാ മക്കളുടെയും സാമ്പത്തിക പ്രാർത്ഥനാ സഹായ സഹകരണം ഈ ദേവാലയം സ്വന്തമാക്കാൻ ലഭ്യമായത് ഈ സമൂഹത്തിന്റെ പരസ്പര സഹകരണത്തിന്റെയും ഇഴയെടുപ്പത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമാണെന്ന് ഇടവക നേതൃത്വം പ്രസ്താവിച്ചു.

More Archives >>

Page 1 of 761