News - 2025
ജെറുസലേമില്‍ ക്രൈസ്തവർ നേരിടുന്ന ഭീഷണിയില്‍ ആശങ്ക പങ്കുവെച്ച് യൂറോപ്യൻ മെത്രാന്മാർ
പ്രവാചകശബ്ദം 27-05-2022 - Friday
ജെറുസലേം/ ലണ്ടന്‍: ജെറുസലേമിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന ഭീഷണിയെപറ്റി ആശങ്ക പങ്കുവെച്ച് വിശുദ്ധ നാട് സന്ദര്‍ശനം നടത്തിയ ഒരു സംഘം യൂറോപ്യൻ മെത്രാന്മാർ. കൊല്ലപ്പെട്ട അൽജസീറ മാധ്യമ പ്രവർത്തകയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേയുടെ സംസ്കാര ചടങ്ങിലേക്ക് ഇരച്ചുകയറി ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തെ മെത്രാന്‍മാര്‍ പ്രത്യേകം അപലപിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ഒരു റെയ്ഡിനെ പറ്റി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയിലെ അംഗമായിരുന്ന ഷിരീൻ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസികൾക്ക് ആരാധനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ ഇസ്രായേൽ പോലീസിന്റെ നടപടിയിലും മെത്രാന്മാർ ആശങ്ക രേഖപ്പെടുത്തി. ജെറുസലേം എന്നത് പൊതുവായിട്ടുള്ള പൈതൃക സമ്പത്താണ്. അത് ഒരു മതത്തിന് മാത്രം കുത്തകാവകാശമുള്ള സ്ഥലമായി മാറാൻ പാടില്ല. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ രണ്ടു വർഷമായി തീർത്ഥാടകരുടെ സന്ദർശനം കുറഞ്ഞത് മൂലം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജറുസലേമിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രൈസ്തവരെ സഹായിക്കണമെന്നും മെത്രാൻസംഘം പുതിയതായി അവിടേയ്ക്ക് എത്തുന്ന തീർത്ഥാടകരോട് ആഹ്വാനം ചെയ്തു.
ഇക്കഴിഞ്ഞ 21 മുതൽ ഇന്നലെ (മെയ് 26) വരെയുള്ള ദിവസങ്ങളില്‍ വിശുദ്ധനാട് സന്ദർശിച്ച സംഘത്തിൽ 6 യൂറോപ്യൻ മെത്രാന്മാരാണ് ഉണ്ടായിരുന്നത്. 2000 മുതൽ ഹോളി ലാൻഡ് കോർഡിനേഷൻ എന്ന പേരിൽ അറിയപ്പെടുന്ന മെത്രാന്‍ സംഘം ഇവിടം സന്ദർശിക്കാറുണ്ട്. വിശുദ്ധ നാടിനെ പറ്റി അവബോധം സൃഷ്ടിക്കുക, പ്രാർത്ഥന പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് മെത്രാൻ സമിതി രൂപം നൽകിയ സംഘത്തിന്റെ പ്രധാന ദൗത്യങ്ങൾ. വിശുദ്ധ നാട്ടില്‍ ഷിരീൻ അബു വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ജെറുസലേമിലെ ക്രൈസ്തവ നേതാക്കളും നേരത്തെ പ്രതിഷേധം അറിയിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക