News - 2025
ആയുധധാരിയില്‍ നിന്ന് ഒരാളെ രക്ഷിക്കുന്നതിനിടെ രണ്ട് മെക്‌സിക്കന്‍ വൈദികര്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 21-06-2022 - Tuesday
മെക്സിക്കോ സിറ്റി: മെക്‌സിക്കോയിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് ജെസ്യൂട്ട് വൈദികര്‍ ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ താരഹുമാരയിലെ സെറോകാഹുയിയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന ഫാ. ജാവിയർ കാംപോസ്, ഫാ. ജോവാക്വിൻ മോറ എന്നീ വൈദികരാണ് ഇന്നലെ തിങ്കളാഴ്ച ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആയുധധാരിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ അഭയം തേടി പള്ളിയിലേക്ക് ഓടിക്കയറിയ ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് വൈദികരുടെയും ജീവന്‍ നഷ്ട്ടമായതെന്ന് ജെസ്യൂട്ട് സമൂഹത്തിന്റെ മെക്സിക്കോ പ്രവിശ്യയുടെ അധ്യക്ഷന്‍ ഫാ. ലൂയിസ് ജെറാർഡോ മോറോ പറഞ്ഞു.
സംഭവത്തെ അപലപിച്ച ഫാ. മാഡ്രിഡ് അതിവേഗ അന്വേഷണം വേണമെന്നും സമൂഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അക്രമത്തില്‍ ജെസ്യൂട്ട് ആഗോള സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. ആർതുറോ സോസയും ദുഃഖം പ്രകടിപ്പിച്ചു. വാർത്തയിൽ ഞെട്ടലും ദുഃഖവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചിന്തകളും പ്രാർത്ഥനകളും മെക്സിക്കോയിലെ ജെസ്യൂട്ടു സമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്നും അക്രമ സംഭവങ്ങളില്‍ അറുതി വേണമെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലാണ് ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സിക്കോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ കൊല്ലപ്പെട്ടെന്ന് ചർച്ച് ഇൻ നീഡ് സംഘടന രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക