News - 2025
ഫാ. ബിനുവിന്റെ ആകസ്മിക വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ പ്രിയപ്പെട്ടവര്‍; മൃതദേഹം ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കും
പ്രവാചകശബ്ദം 23-06-2022 - Thursday
ഷ്വാർസാഹ്/ പൈങ്ങോട്ടൂർ: ജർമ്മനിയിലെ ഷ്വാർസാച്ച് ജില്ലയിലുള്ള തടാകത്തിൽ മുങ്ങി മരിച്ച യുവ മലയാളി വൈദികൻ ഫാ. ബിനു കുരീക്കാട്ടിലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ പ്രിയപ്പെട്ടവര്‍. കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്ന ഫാ. ബിനു, ജര്‍മ്മന്‍ സ്വദേശികളുടെ ഇടയിലും പ്രിയങ്കരനായിരിന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ടു ഏറെ സ്വീകാര്യനായിരിന്ന അദ്ദേഹം, ജര്‍മ്മനിയില്‍ കേരളീയ തനിമയോടെ നടത്തിയ കൃഷി രീതികള്‍ ജര്‍മ്മനിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വൈദികന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ജര്‍മ്മനിയിലെ ഇടവകാംഗങ്ങളും സുഹൃത്തുക്കളും.
കേരളത്തില്‍ നിന്ന്‍ ജര്‍മ്മനിയില്‍ എത്തുന്ന മലയാളികള്‍ക്ക് പിന്തുണയേകാനും അദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചിരിന്നു. ചെറുപുഷ്പ സമൂഹാംഗമായ (സിഎസ്ടി ഫാദേഴ്സ്) ഫാ. ബിനു കുരീക്കാട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാർസാഹ് ജില്ലയിലുള്ള മുർണർ തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കവേ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാൾ വെള്ളത്തിൽ വീണുകയായിരിന്നു. ഇയാളെ രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റിയ ഫാ. ബിനു വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഏഴു മിനിറ്റിനകം തന്നെ റെസ്ക്യൂ സേന അപകട സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ ജര്‍മ്മന്‍ സമയം ഒരു മണിയോടെ (ഇന്ത്യന്‍ സമയം വൈകുന്നേരം 4.30)ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
കോതമംഗലം പൈങ്ങോട്ടൂർ കുരിക്കാട്ടിൽ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മ്യൂണിക്കിലെ സ്വകാര്യമോർച്ചറിയിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ആറ് ദിവസത്തിനകം .മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് സിഎസ്ടി സമൂഹത്തിന്റെ പ്രതീക്ഷ. മൃതസംസ്കാരം പിന്നീട് മൂക്കന്നൂർ ബേസിൽ ഭവനിൽ നടക്കും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക