Faith And Reason - 2024

പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് പാപ്പ

പ്രവാചകശബ്ദം 11-07-2022 - Monday

വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വിവിധ പ്രതിസന്ധികളില്‍ സന്തുലിതാവസ്ഥ നഷ്ട്ടപ്പെട്ട ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച (ജൂലൈ 10) ത്രികാല പ്രാർത്ഥനയ്ക്കു മുന്‍പ് നല്‍കിയ സന്ദേശത്തിലാണ് ശ്രീലങ്ക, യുക്രൈന്‍, ലിബിയ എന്നീ രാജ്യങ്ങളെ പാപ്പ പ്രത്യേകം സ്മരിച്ചത്. സാമ്പത്തികവും രാഷ്ട്രീയവുമായ അരക്ഷിതാവസ്ഥയുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന ശ്രീലങ്കയിലെ ജനങ്ങളുടെ വേദനയിൽ താനും പങ്കുചേരുന്നതായി പാപ്പ പറഞ്ഞു. സമാധാനത്തിനായുള്ള എന്റെ അഭ്യർത്ഥന രാജ്യത്തെ മെത്രാന്മാരോടു ചേർന്ന് നവീകരിക്കുകയും പാവപ്പെട്ടവരുടെ വേദനയും ജനങ്ങളുടെ ആവശ്യങ്ങളും അവഗണിക്കാതിരിക്കാൻ അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുകയാണെന്നു പാപ്പ കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യപരമായും സാമ്പത്തികമായും ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്ന ലിബിയയിലെ ജനങ്ങളെയും പാപ്പ പ്രത്യേകം അനുസ്മരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടുകൂടി, സംഭാഷണവും ദേശീയ അനുരഞ്ജനവും വഴി പരിഹാരങ്ങൾ തേടാൻ പാപ്പ എല്ലാവരോടും അഭ്യർത്ഥിച്ചു. റഷ്യ നടത്തുന്ന ക്രൂര അധിനിവേശത്താല്‍ തകര്‍ന്നുക്കൊണ്ടിരിക്കുന്ന യുക്രൈനെയാണ് പാപ്പ മൂന്നാമത് സ്മരിച്ചത്. അനുദിനം നിഷ്ഠൂരമായ ആക്രമണങ്ങളാൽ പീഡിപ്പിക്കപ്പെടുന്ന യുക്രൈയിനിലെ ജനങ്ങളുടെ ചാരെ താനുണ്ടെന്ന് പാപ്പ ആവര്‍ത്തിച്ചു. സാധാരണ ജനങ്ങളാണ് ഈ ക്രൂരമായ ആക്രമണങ്ങൾക്ക് വില നൽകേണ്ടി വരുന്നത്. എല്ലാ കുടുംബങ്ങൾക്കും പ്രത്യേകിച്ച് ആക്രമണങ്ങൾക്ക് ഇരകളായവർക്കും മുറിവേറ്റവർക്കും രോഗികൾക്കും വൃദ്ധജനത്തിനും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിച്ച പാപ്പ, ഭ്രാന്തമായ യുദ്ധം അവസാനിപ്പിക്കാൻ ദൈവം വഴി കാണിക്കട്ടെയെന്ന് പ്രാർത്ഥനാപൂർവ്വം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 71