News

In Pictures: പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണവും ബനഡിക്ട് പതിനാറാമൻ പാപ്പയുമായുള്ള കൂടിക്കാഴ്ചയും

പ്രവാചകശബ്ദം 27-08-2022 - Saturday

ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 20 പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണം അല്പം മുൻപ് വത്തിക്കാനിൽ നടന്നപ്പോൾ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ അധ്യക്ഷതയിലാണ് കൺസിസ്റ്ററി നടന്നത്. ചുവന്ന തൊപ്പിയും മോതിരവും നിയമന പത്രവും പാപ്പ പുതിയ കർദ്ദിനാളുമാർക്ക് കൈമാറി. ഭാരതത്തിൽ നിന്ന് ഹൈദരാബാദ് ആർച്ചുബിഷപ്പ് അന്തോണി പൂള, ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഉൾപ്പെടെയുള്ളവരുടെ സ്ഥാനാരോഹണം പതിനായിരങ്ങളാണ് തത്സമയം വീക്ഷിച്ചത്. ചടങ്ങിന് പിന്നാലെ ഫ്രാൻസിസ് പാപ്പയും കർദ്ദിനാളുമാരും എമിരിറ്റസ് ബനഡിക്ട് പതിനാറാമൻ പാപ്പയെ സന്ദർശിച്ചു. കാണാം ചിത്രങ്ങൾ.

More Archives >>

Page 1 of 785