News

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തേണ്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് ജോര്‍ദ്ദാന്‍ രാജാവും പാപ്പയും

പ്രവാചകശബ്ദം 12-11-2022 - Saturday

വത്തിക്കാന്‍ സിറ്റി: ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും അദ്ദേഹത്തിന്റെ പത്നിയും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയേ കുറിച്ചാണ് ഇരുവരും പ്രധാനമായും ചര്‍ച്ച നടത്തിയതെന്നു വത്തിക്കാന്‍ പ്രസ്സ് ഓഫീസ് നവംബര്‍ 10-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിവിധ മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്യുകയുണ്ടായി. പരിശുദ്ധ സിംഹാസനവും, ജോര്‍ദാനും തമ്മിലുള്ള ഊഷ്മളമായ ഉഭയകക്ഷി ബന്ധത്തെ അഭിനന്ദിച്ച ഇരു നേതാക്കളും മധ്യപൂര്‍വ്വേഷ്യയില്‍ സമാധാനവും, സുസ്ഥിരതയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയേ കുറിച്ച് എടുത്ത് പറഞ്ഞിരിന്നു.

പലസ്തീന്‍ പ്രതിസന്ധിയും, അഭയാര്‍ത്ഥി പ്രശ്നവും ചര്‍ച്ചാ വിഷയമായെന്നു വത്തിക്കാന്റെ പ്രസ്താവിച്ചു. ജറുസലേമിലെ പുണ്യസ്ഥലങ്ങളിലെ തത്സ്ഥിതി നിലനിര്‍ത്തേണ്ടത് തുടരുന്ന കാര്യത്തില്‍ പാപ്പയും, ജോര്‍ദ്ദാന്‍ രാജാവും തമ്മില്‍ ധാരണയായി. കത്തോലിക്ക മെത്രാന്മാരും മുസ്ലീം നേതാക്കളും തമ്മില്‍ നടന്നിട്ടുള്ള ചര്‍ച്ചകളിലെല്ലാം തന്നെ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ ജോര്‍ദ്ദാന്‍ സന്ദര്‍ശിച്ചിരിന്നു. കഴിഞ്ഞയാഴ്ചത്തെ ബഹ്റൈനിലേക്കുള്ള യാത്രാമധ്യേ പേപ്പല്‍ വിമാനം ജോര്‍ദ്ദാന്‍ വ്യോമയാന പരിധിയില്‍ എത്തിയപ്പോള്‍ അബ്ദുള്ള രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ടു പോര്‍ വിമാനങ്ങള്‍ പാപ്പയുടെ വിമാനത്തെ അനുഗമിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 803