News

ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍

പ്രവാചകശബ്ദം 20-03-2023 - Monday

ലണ്ടന്‍: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുരുന്നു ജീവനെടുക്കുന്ന ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് പുറത്ത് നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമാണെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍. ചില സോണുകളില്‍ പ്രാര്‍ത്ഥിക്കുകയോ, തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയോ, ജീവന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അപലപിക്കുകയാണെന്നും ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുവാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പ് അറിയിച്ചിരിന്നുവെന്നും വെസ്റ്റ്‌മിന്‍സ്റ്റര്‍ സഹായ മെത്രാനും ധാര്‍മ്മിക വിഷയങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ പ്രതിനിധിയുമായ ജോണ്‍ ഷെറിംഗ്ടണ്‍ മാര്‍ച്ച് 15-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഭ്രൂണഹത്യ സ്വീകരിക്കുവാനോ, നല്‍കുവാനോ ഉള്ള ഒരു വ്യക്തിയുടെ തീരുമാനത്തില്‍ ഇടപെടുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാകുന്ന ബില്‍ മാര്‍ച്ച് 7-നാണ് ബ്രിട്ടണിലെ ഹൗസ് ഓഫ് കോമണ്‍സ് പാസ്സാക്കിയത്. ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലുള്ള നിശബ്ദ പ്രാര്‍ത്ഥനയും ബഫര്‍സോണുകളില്‍ നിരോധിക്കപ്പെട്ട പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നുണ്ട്. നിയമം ലംഘിച്ചാല്‍ പിഴയോ, തടവുശിക്ഷയോ ലഭിക്കാം. ബഫര്‍ സോണുകളില്‍ നിശബ്ദ പ്രാര്‍ത്ഥനയും, അവിടെയെത്തുന്നവരുടെ സമ്മതത്തോടെയുള്ള ആശയവിനിമയവും അനുവദിക്കണമെന്ന ഭേദഗതി നിയമസാമാജികര്‍ തള്ളിക്കളഞ്ഞതിലും മെത്രാന്മാര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇത്തരം ബഫര്‍ സോണുകള്‍ മറ്റ് വിഷയങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്നും, ഒരു സ്വതന്ത്ര സമൂഹത്തിലെ വിശ്വാസിയും അവിശ്വാസിയുമായവരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തെ ഇത് ചോദ്യമുനയില്‍ നിര്‍ത്തുന്നതിന് കാരണമാകുമെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. ബഫര്‍സോണുകളെ ‘സെന്‍സര്‍ഷിപ്പ് സോണുകള്‍’ എന്നാണ് മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ കോള്‍മാന്‍ വിശേഷിപ്പിക്കുന്നത്.

ആരാധനാലയങ്ങളിലോ വീടിന്റെ സ്വകാര്യതയിലോ തളച്ചിടേണ്ട ഒന്നല്ല ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെന്നും, ദിവസത്തിലെ ഓരോ നിമിഷവും പ്രാര്‍ത്ഥിക്കുവാനായിട്ടാണ് ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും മെത്രാന്‍മാര്‍ പ്രസ്താവിച്ചു. 1967-ല്‍ ഇംഗ്ലണ്ടില്‍ ഭ്രൂണഹത്യ നിയമപരമായ ശേഷം ഏതാണ്ട് ഒരു കോടിയിലധികം കുരുന്നുകളാണ് കൊല്ലപ്പെട്ടത്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കത്തോലിക്കര്‍ സമാധാനപരമായി പ്രാര്‍ത്ഥിച്ചു വരുന്നതിന് പൂര്‍ണ്ണമായി തടയിടുന്നതാണ് നിയമം.

Tag:UK bishops say law criminalizing prayer outside of abortion clinics is discriminatory, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 830