India - 2024
മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് വേണ്ടി 40 മണിക്കൂര്‍ ഓണ്‍ലൈന്‍ ആരാധനയുമായി ദിവിന മിസറികോർദിയ മിനിസ്ട്രി
പ്രവാചകശബ്ദം 06-06-2023 - Tuesday
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മണിപ്പൂരി ക്രൈസ്തവ സമൂഹത്തിന് വേണ്ടി 40 മണിക്കൂര്‍ ഓണ്‍ലൈന്‍ ആരാധനയുമായി ദിവിന മിസറികോർദിയ മിനിസ്ട്രി. ഇന്ന്‍ രാവിലെ 10 മണിക്ക് Zoom-ല്‍ ആരംഭിച്ച ആരാധന ജൂണ്‍ 9 പുലര്‍ച്ചെ രണ്ടു മണിക്ക് സമാപിക്കും. ദിവിന മിസറികോർദിയ മിനിസ്ട്രിയുടെ മധ്യസ്ഥ പ്രാര്‍ത്ഥന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ആരാധനയിലും ജപമാലയും കരുണ കൊന്തയും ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകളും നടക്കും. കൊടിയ വേദനകളിലൂടെ കടന്നുപോകുന്ന മണിപ്പൂരി ജനതക്ക് പ്രാര്‍ത്ഥനയുടെ പിന്‍ബലമേകാന്‍ ഏവരെയും ആരാധനയിലേക്ക് ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.
☛ https://us02web.zoom.us/j/2166052696?pwd=bDQzY1lSYmMwVG9mN1FLTkJzT0VSUT09
☛ Meeting ID:216 605 2696
☛ Passcode : 888 777