News - 2024

ഇന്‍സ്റ്റാഗ്രാമില്‍ മാര്‍പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം മൂന്നു മില്യണ്‍ കവിഞ്ഞു

സ്വന്തം ലേഖകന്‍ 08-08-2016 - Monday

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ പിന്‍തുടരുന്നവരുടെ എണ്ണം മൂന്നു മില്യണ്‍ കവിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മാസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. ചിത്രങ്ങള്‍ക്ക് വാക്കുകളെക്കാള്‍ കൂടുതല്‍ ആശയവിനിമയം നടത്തുവാന്‍ സാധിക്കുമെന്ന തത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചത്.

ഇതുവരെ 143 പോസ്റ്റുകളാണ് മാര്‍പാപ്പയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വന്നിട്ടുള്ളത്. നിരവധി ഫോട്ടോകളും വിഡീയോകളും ഇതില്‍ ഉള്‍പ്പെടുന്നു. തന്റെ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ ഭാഗമായി എടുക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പാപ്പ ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിടാറുണ്ട്. വത്തിക്കാനില്‍ നിന്നുള്ള പ്രത്യേക ഫോട്ടോഗ്രാഫറുമാരുടെ സംഘമാണ് പാപ്പയുടെ സന്ദര്‍ശന ചിത്രങ്ങള്‍ പകര്‍ത്തുന്നത്.

നേരത്തെ ട്വിറ്റര്‍ അക്കൗണ്ട് പാപ്പ ആരംഭിച്ചപ്പോള്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലും പിതാവ് ഉടന്‍ സജീവമാകുമെന്ന് വത്തിക്കാന്‍ കമ്യൂണിക്കേഷന്‍സ് സെക്രട്ടറിയായ മോണ്‍സിഞ്ചോര്‍ ഡാരിയോ വിഗാനോ പ്രഖ്യാപിച്ചിരുന്നു. മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ പോസ്റ്റുകള്‍ ഒന്‍പതു ഭാഷകളിലായി പുറത്തുവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ആളുകള്‍ പിന്‍തുടരുന്ന ലോക നേതാക്കന്‍മാരുടെ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍പന്തിയിലാണ്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 66