News - 2024
ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന ഫാദര്‍ ജാക്വസ് ഹാമലിനെ വിശുദ്ധനാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നു റൌവന്‍ ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 17-08-2016 - Wednesday
റൌവന്‍: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ ഐഎസ് ഭീകരവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാദര്‍ ജാക്വസ് ഹാമലിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള നടപടി ത്വരിത ഗതിയിലാക്കണമെന്ന് റൌവന്‍ ആര്‍ച്ച് ബിഷപ്പ് ഡൊമനിക്യു ലിബ്‌റണ്‍. സാധാരണഗതിയില്‍ ഒരു വ്യക്തിയെ വിശുദ്ധനാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുന്നത് അദ്ദേഹം അന്തരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാണ്.
"ഫാദര്‍ ജാക്വസ് ഹാമല്‍ തന്റെ മരണം കൊണ്ട് തന്നെ, താന്‍ ജീവിതാവസാനം വരെ ഉറച്ചു നിന്ന ക്രിസ്തു വിശ്വാസത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിനാല്‍ തന്നെ അദ്ദേഹത്തിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുവാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടതില്ല". ആര്‍ച്ച് ബിഷപ്പ് ഡൊമനിക്യൂ ലിബ്‌റണ്‍ പറഞ്ഞു. വടക്കന്‍ ഫ്രാന്‍സില്‍ കഴിഞ്ഞ മാസമാണ് ഫാദര്‍ ജാക്വസ് ഹാമല്‍ ഐഎസ് തീവ്രവാദികളുടെ കത്തിക്ക് ഇരയായി രക്തസാക്ഷിയായത്.
വിശുദ്ധ പദവിയിലേക്ക് ഒരാളെ ഉയര്‍ത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍, ആ വ്യക്തി അന്തരിച്ചപ്പോള്‍ ഏതു രൂപതയുടെ പരിധിയിലായിരുന്നോ, ആ രൂപതയുടെ മെത്രാന്റെ ശുപാര്‍ശ പ്രകാരം തുടക്കം കുറിക്കേണ്ട ഒന്നാണ്. ദീര്‍ഘമായ പല ഘട്ടങ്ങളിലൂടെയാണ് ഒരാളെ സഭ വിശുദ്ധനാക്കുന്നത്. വിശുദ്ധനാക്കുവാന്‍ പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതം ആഴമായി പരിശോധിക്കുന്ന വിവിധ സമിതികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടേയും, അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുത പ്രവര്‍ത്തിയുടെയും അടിസ്ഥാനത്തിലാണ് സഭ ഒരാളെ വിശുദ്ധനാക്കുക. മാര്‍പാപ്പയാണ് ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക