News - 2024
ഇസ്ലാം മത വിശ്വാസവുമായി അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് എത്തിയവര്‍ ക്രൈസ്തവ വിശ്വാസവുമായി തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നു
സ്വന്തം ലേഖകന്‍ 17-08-2016 - Wednesday
ബാഗ്ദാദ്: ഐഎസ് തീവ്രവാദികളുടെ ആക്രമണം ജീവിത ദുരിതം സമ്മാനിച്ച നൂറുകണക്കിന് ഇസ്ലാം മത വിശ്വാസികള്‍ ക്രിസ്തുവിന്റെ സത്യസുവിശേഷം കേള്‍ക്കുകയും തങ്ങളുടെ ജീവിതത്തിലേക്ക് നാഥനും കര്‍ത്താവുമായി ദൈവപുത്രനെ സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ 18 മാസമായി റെഫ്യൂജ് എന്ന പട്ടണത്തില്‍ അഭയാര്‍ത്ഥികളായി താമസിക്കുന്ന നൂറു കണക്കിന് മുസ്ലീങ്ങളാണ് സത്യദൈവത്തെ മനസ്സിലാക്കി ക്രിസ്തീയ വിശ്വാസവുമായി തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങുവാന്‍ തയ്യാറെടുക്കുന്നത്.
ഇറാഖി പട്ടണമായ ഫലൂജ ഐഎസ് തീവ്രവാദികള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് നൂറുകണക്കിന് ഇസ്ലാം മത വിശ്വാസികള്‍ തങ്ങളുടെ സ്വന്ത ഭവനം ഉപേക്ഷിച്ച് റഫ്യൂജിലേക്ക് പലായനം ചെയ്തത്. അവിടെയുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വച്ച് ക്രിസ്തുവിന്റെ വചനം കേള്‍ക്കുകയും അതിലൂടെ സത്യദൈവത്തെ കണ്ടെത്തുകയും ചെയ്ത അവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വെച്ചു തന്നെ മാമോദീസ സ്വീകരിച്ചു ക്രൈസ്തവ വിശ്വാസത്തിലേക്ക് വരികയായിരിന്നുവെന്ന് മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ സാക്ഷ്യവുമായി തിരികെ മടങ്ങുന്ന വിശ്വാസികളെ കുറിച്ച് ഏറെ സന്തോഷിക്കുന്നതായി ഫ്രണ്ടിയേഴ്‌സ് യുഎസ്എ എന്ന സംഘടനയുടെ പ്രസിഡന്റായ ബോബ് ബ്ലിങ്കോയി പറയുന്നു. "ഫലൂജ പട്ടണത്തിന്റെ നിയന്ത്രണം ഇറാഖി സേന തിരികെ പിടിച്ചുകൊണ്ടിരിക്കുകയാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും ലഭിച്ച സത്യസുവിശേഷത്തിന്റെ വെളിച്ചവുമായിട്ടാണ് തങ്ങളുടെ സ്വന്തം ഭവനങ്ങളിലേക്ക് അവര്‍ തിരികെ എക. അവര്‍ തങ്ങളുടെ അയല്‍ക്കാരോട് ഇനി മുതല്‍ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തും". ബോബ് പറയുന്നു.
"ഫലൂജയിലും അതിനു സമീപത്തുള്ള പല പ്രദേശങ്ങളിലേക്കും, ഒരിക്കലും സുവിശേഷകര്‍ക്ക് കടന്നു ചെല്ലുവാന്‍ സാധിക്കാത്ത വിധം പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇവിടെയ്ക്കാണ് ഇപ്പോള്‍ പ്രദേശവാസികള്‍ തന്നെ ക്രിസ്ത്യാനികളായി മടങ്ങുന്നത്. 'അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരുവില്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം' എന്ന യേശുവിന്റെ വാക്കുകളാണ് ഈ ജനതയെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിക്കുന്ന ദൈവ വചനം". ഈ പ്രദേശങ്ങളിലെല്ലാം ക്രിസ്തുവിന്റെ സ്നേഹത്തിനായും സുവിശേഷത്തിന്റെ വെളിച്ചത്തിനായും ദാഹിക്കുന്ന ആയിരങ്ങള്‍ ഇനിയും ഉണ്ടെന്നു ബോബ് പറയുന്നു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക